കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മാധ്യമ അവാര്‍ഡ് ഫൈസല്‍ കോങ്ങാടിന്
തൃശ്ശൂര്‍: മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് എസ് കെ എസ് എസ് എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മര്‍ഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മെമ്മോറിയല്‍ അവാര്‍ഡിന് സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട് അര്‍ഹനായി. 10001 രൂപയും രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമസ്ത തൃശ്ശൂര്‍ ജില്ല വര്‍ക്കിങ്ങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം ചെയര്‍മാനും എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് കണ്‍വീനറുമായ അഞ്ചംഗ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
സുപ്രഭാതം ഏഴാം വര്‍ഷിക കാംപയിന്‍ കാലയളവിലെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍ എസ് എസ് സൃഷ്ടി എന്ന വാര്‍ത്തയാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
30 വര്‍ഷമായി മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്നു. നേരത്തെ മാധ്യമം, വര്‍ത്താനം, ജീവന്‍ ടി.വി എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലായി ജോലിചെയ്തു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് 2007ല്‍ സംസ്ഥാന അവാര്‍ഡ് നേടി. 'രമേശന്‍ ചിരിക്കുന്നു ഉറക്കേയുറക്കെ' എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. വാളക്കോട്ടില്‍ ഹുസൈന്‍, പേഴുന്തറ ഫാത്വിമ ദമ്പതികളുടെ മകനാണ്. ചേര്‍ക്കുന്നത്ത് ഫസ്‌ല ബീഗമാണ് ഭാര്യ. മക്കള്‍: രേഷ്മ തഹ്‌സീന്‍, രിസ്‌വാന തഹ്‌സീന്‍. സഹോദരങ്ങള്‍ : അബ്ദുന്നാഫിഅ്, ഇഖ്ബാല്‍, ആരിഫ്, അസ്‌ലം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."