HOME
DETAILS

കോളിയാറിലെ അനധികൃത ക്വാറി പതിച്ചുകിട്ടിയ മിച്ചഭൂമിയില്‍

  
backup
September 04 2018 | 07:09 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1

കാഞ്ഞങ്ങാട്: വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോളിയാറിലെ അനധികൃത കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത് ഭൂരഹിതര്‍ക്ക് ലഭിച്ച മിച്ച ഭൂമിയിലാണെന്ന് കണ്ടെത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രാദേശിക സി.പി.എം നേതാവിനും സഹോദരിക്കും പതിച്ചു കിട്ടിയ മിച്ച ഭൂമി ബിനാമി പേരില്‍ നിലവിലെ ഉടമ കോളിയാറിലെ ബെന്നിക്ക് കൈമാറുകയായിരുന്നു. ഈ ഭൂമി ഉള്‍പ്പെടെ പട്ടയം ലഭിക്കാത്തത് അടക്കം അഞ്ചര ഏക്കര്‍ സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ബെന്നി ക്വാറിക്ക് ലൈസന്‍സ് ലഭിക്കാനായി നല്‍കിയ രേഖകളില്‍ വ്യക്തമാണ്.
സി.പി.എം നേതാവ് പഞ്ചായത്ത് മെമ്പറായിരിക്കെ നടത്തിയ അഴിമതിയിലൂടെ ഉണ്ടാക്കിയ വന്‍ തുക ഉപയോഗിച്ചാണ് ക്വാറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും ആരോപണമുണ്ട്.
15 വര്‍ഷമായി യാതൊരു രേഖകളുമില്ലാതെ പരിസ്ഥിതി ആഘാതമുണ്ടാക്കി വന്‍ സ്‌ഫോടനം നടത്തി ക്വാറി പ്രവര്‍ത്തിക്കുമ്പോഴും ജിയോളജി വകുപ്പോ, പഞ്ചായത്ത്, റവന്യൂ അധികൃതരോ യാതൊരുവിധ നടപടികളും കൈകൊണ്ടിരിക്കുന്നില്ല. നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. സി. ബിജുവിന് ലഭിച്ച പരാതിയാണ് അനധികൃത ക്വാറിക്ക് മേല്‍ പിടിവീഴാന്‍ കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  9 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  9 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  9 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  9 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago