HOME
DETAILS
MAL
സംസ്ഥാനത്ത് കാലവര്‍ഷം അവസാനഘട്ടത്തില്‍; ഇന്ന് മുതല്‍ മഴ കുറയും
backup
September 23 2020 | 02:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്ക് ഇന്നുമുതല്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിലെ സാധാരണ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ വരുംദിവസങ്ങളില്‍ തന്നെ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇതുവരെയുള്ള കണക്കനുസരിച്ച് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ 11 ശതമാനം അധികമഴയാണ് ലഭിച്ചത്. സാധാരണഗതിയില്‍ 1,973 മി.മീ ലഭിക്കേണ്ടയിടത്ത് 2,194.1 മി.മീ മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും അധികമഴ ലഭിച്ചു.
അധികമഴ ലഭിച്ചതില്‍ മുന്നില്‍ തിരുവനന്തപുരമാണ്. ഇവിടെ 40 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് 37 ശതമാനവും കണ്ണൂരില്‍ 30 ശതമാനവും അധികമഴ ലഭിച്ചു. കൊല്ലം- 8, ആലപ്പുഴ- 10, എറണാകുളം- 14, കോട്ടയം- 28,പത്തനംതിട്ട- 13, പാലക്കാട്- 14, മലപ്പുറം- 2, കാസര്‍കോട്- 23 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അധികമഴയുടെ ശതമാനക്കണക്ക്. ഇടുക്കിയില്‍ നാല് ശതമാനവും തൃശൂരില്‍ 10 ശതമാനവും വയനാട്ടില്‍ 16 ശതമാനവും മഴക്കുറവും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."