പി.കെ ശശിക്കെതിരായ ആരോപണം: പരാതി ലഭിച്ചെന്ന് യെച്ചൂരി, അറിയില്ലെന്ന് കാരാട്ട്
പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃത്വത്തോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടും അവഗണിച്ചോയെന്ന് അറിയില്ല. തനിക്ക് ഇന്നലെയാണ് പരാതി ലഭിച്ചതെന്നും യെച്ചൂരി
എന്നാല്‍ പി.കെ ശശി എം.എല്‍.എക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പി.ബി അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണം. പരാതി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കി പ്രതികരിക്കാമെന്ന് എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. ഡി.വൈ.എഫ്.ഐയ്ക്കു പരാതി കിട്ടിയിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ വനിത നേതാവാണ് എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. പാലക്കാട് ജില്ലാ കമ്മിറ്റിക്കും, സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇമെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."