HOME
DETAILS
MAL
ഇന്ധന നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടനകള്‍
backup
September 23 2020 | 02:09 AM
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് നാലാംഘട്ട ഇളവില്‍ ഭൂരിഭാഗം മേഖലകള്‍ക്കും പ്രവര്‍ത്തനാനുമതി ലഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ തളര്‍ന്നു കിടക്കുന്ന വിവിധ മേഖലകള്‍ക്ക് ഉണര്‍വു പകരാന്‍ ഇന്ധന നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തി ആശ്വാസം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും എണ്ണക്കമ്പനികളും തയാറാവണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ സംഘടനകളുടെ അടിയന്തര സംയുക്ത ഓണ്‍ലൈന്‍ യോഗമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
ഇന്ധന തീരുവ കുറയുന്നത് വഴി വരുമാനക്കുറവ് ഉണ്ടാകുമെങ്കിലും മറ്റു മേഖലകളിലെ വരുമാന വര്‍ധന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുണകരമാകും. ടൂവീലര്‍, ഓട്ടോ, ടാക്‌സി, ബസ്, ട്രെയിന്‍ സര്‍വിസ് നിരക്ക് വര്‍ധിപ്പിക്കാതെ ആരംഭിക്കാന്‍ കഴിയും. അതുവഴി ഇന്ധന ഉപയോഗം കൂടുകയും നികുതി വരുമാനം ഗണ്യമായി വര്‍ധിക്കുകയും ചെയ്യുമെന്നും യോഗം വിലയിരുത്തി.
മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോ.എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് എം. കെ അയ്യപ്പന്‍, എം.വി കുഞ്ഞാമു, സുബൈര്‍ കൊളക്കാടന്‍, പി.ഹാഷിം, കെ.സലീം, പി.ഐ അജയന്‍, എം.ഇ അഷ്‌റഫ്, എം.എന്‍ ഉല്ലാസന്‍, സി.സി മനോജ്. ടി.പി വാസു, ജോഷി പോള്‍, കുന്നോത്ത് അബൂബക്കര്‍, ലയണ്‍ എം.വി മാധവന്‍, സി.വി ജോസി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."