അമ്മയെയും മകളെയും ആക്രമിച്ച സംഭവം; കേസെടുക്കാന്‍ നിര്‍ദേശം
തലശ്ശേരി: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശം.
മൂഴിക്കര സ്വദേശിനിയും കണ്ണൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിനിയുമായ അനശ്വര (21), മകള്‍ തേജസ്വിനി (രണ്ട്) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്കു മൂഴിക്കര ലിമിറ്റിനു സമീപത്തെ ഇടറോഡില്‍ കാറിലെത്തിയ അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരായ മൂഴിക്കര അര്‍പ്പണയില്‍ അനശ്വര, ഭര്‍ത്താവ് രജീഷ് എന്നിവര്‍ നല്‍കിയ മൊഴി കൃത്യമായി രേഖപ്പെടുത്താതെ ദുര്‍ബലവകുപ്പ് ചേര്‍ത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇരുവരും ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുക്കാന്‍ ന്യൂമാഹി എസ്.ഐക്കു നിര്‍ദേശം നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലപീഡനം സഞ്ചാരസ്വാതന്ത്ര്യ നിഷേധം, വാഹനം അടിച്ചുതകര്‍ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്താലുള്ള ഐ.പി.സി വകുപ്പുകള്‍ ഉള്‍പ്പെടുത്തി വേണം കേസെടുക്കേണ്ടതെന്നും എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കാളിയായ റിജേഷ്, രവീഷ്, സായൂജ് എന്നിവര്‍ക്കു പുറമെ കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെയും ഉള്‍പ്പെടുത്തിയാണു കേസെടുക്കുക. അക്രമത്തില്‍ കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു. അനശ്വരയും മകളും സഹോദരന്‍ അശ്വന്തിന്റെ കൂടെ അമ്മ പുഷ്പജ നടത്തുന്ന ഡ്രൈവിങ്ങ് സ്‌കൂളിലേക്കു കാറില്‍ പോകവെ മറ്റൊരു കാറില്‍ എത്തിയ അഞ്ചംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്‌തെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."