പ്രളയദുരിതബാധിതര്‍ നെട്ടോട്ടമോടുന്നു
ഇരിട്ടി : ഉരുള്‍പൊട്ടലും കനത്ത മഴയും മൂലം ക്യഷിനാശവും വീടുകള്‍ക്ക് തകര്‍ച്ചയും നേരിട്ട ആറളം പഞ്ചായത്തിലെ ദുരിതബാധിതര്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുന്നു.
ഇവിടെ വില്ലേജ്, കൃഷി ഓഫിസര്‍മാരില്ലാത്തതാണ് തിരിച്ചടിയായത്. ഇതുകാരണം പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാകുന്നില്ല. ഉരുള്‍പൊട്ടലില്‍ ആറളം പഞ്ചായത്തില്‍ മാത്രം കോടികളുടെ നഷ്ടമാണ് നേരിട്ടത്. ആദിവാസികളുള്‍പ്പെടെയുള്ള നിര്‍ധന കുടുംബങ്ങളുടെ വീടും അനുബന്ധ കൃഷിയും നശിച്ചു.
ആദിവാസികള്‍ ഉള്‍പ്പെടെ നിര്‍ധനരായ നിരവധിയാളുകളുടെ വീടുകളും ഒപ്പം അനുബന്ധ കാര്‍ഷികവിളകളും വ്യാപകമായി നശിച്ചിരുന്നു. എന്നാല്‍ പ്രളയദുരിതബാധിതരായ ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോ സ്ഥരില്ലാത്തതിനാല്‍ സാധിക്കുന്നില്ലെന്ന വിമശനവുമുണ്ട്.
ആറളം പഞ്ചായത്തില്‍മൂന്നുവര്‍ഷമായി കൃഷി ഓഫീസര്‍ തസ്തികയിലാളില്ല.
കൃഷി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഇവിടെ കാലവര്‍ഷക്കെടുതിയില്‍ പെട്ട കാര്‍ഷികവിളകളുടെ കണക്കെടുപ്പ് മന്ദഗതിയിലാണ് നീങ്ങുന്നത്.കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവരുടെ കാര്യത്തിലും വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."