HOME
DETAILS

പരീക്ഷ ജയിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് ചൂടോടെ കൈയില്‍

  
backup
September 04, 2018 | 7:21 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് വിജയികള്‍ക്കുന്നവര്‍ക്ക് കൈയോടെ ലൈസന്‍സും വാങ്ങി വീട്ടിലേക്കു മടങ്ങാം. ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ ലൈസന്‍സ് നല്‍കുന്ന രണ്ടാമത്തെ ജോ. ആര്‍.ടി.ഒ ഓഫിസാണ് തളിപ്പറമ്പിലേത്. ചില പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിനാല്‍ സമയത്ത് ലൈസന്‍സ് ലഭിക്കാത്തത് വിദ്യാര്‍ഥികളുടെ പ്രവേശനത്തെ തന്നെ ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
2017ല്‍ കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. കാഞ്ഞിരങ്ങാട് പുതിയ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അവിടെവച്ചു തന്നെയാണ് ലൈസന്‍സ് നല്‍കുക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ മൂന്നുദിവസം കൊണ്ട് നല്‍കും. ഓഗസ്ത് 29 വരെയുള്ളവയെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു. ഇന്നലെ തളിപ്പറമ്പ് ജോ.ആര്‍ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ ലൈസന്‍സിന്റെ വിതരണോദ്ഘാടനം ജോ. ആര്‍.ടി.ഒ ഒ. പ്രമോദ്കുമാര്‍ നിര്‍വഹിച്ചു. അടുത്തില തെരുവിലെ ആദിത്യ സുരേഷിനാണ് ആദ്യ ലൈസന്‍സ് നല്‍കിയത്. 120 പേര്‍ പങ്കെടുത്ത ടെസ്റ്റില്‍ 88 പേരാണ് വിജയികളായത്. അവര്‍ക്കെല്ലാം ഇന്നലെ തന്നെ ലൈസന്‍സ് നല്‍കി. ഇനി ദിവസവും രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വിജയിക്കുന്ന എല്ലാവര്‍ക്കും ഉച്ചയ്ക്ക് ശേഷം ലൈസന്‍സ് നല്‍കും. എം.വി.ഐ ജെ.എസ് ശ്രീകുമാര്‍, എ.എം.വി.ഐമാരായ ടി.പി വല്‍സരാജന്‍, രഞ്ജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  10 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  10 days ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  10 days ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  10 days ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  10 days ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  10 days ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  10 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  10 days ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  10 days ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  10 days ago