പ്രവാസികള്‍ക്കായി എംബസിയുടെ വാതില്‍ എപ്പോഴും തുറന്നിടും; അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്
ജിദ്ദ: പ്രവാസികളുടെ എതാവശ്യത്തിനും എംബസിയുടെ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്ന് പുതുതായി നിയമിതനായ സഊദി ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സൈദ്. ഇന്ത്യന്‍ കമ്യൂണിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞു കൊണ്ട് റിയാദ് ക്രൗണ്‍ പ്ലാസ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ വിഷയങ്ങളുമായി എംബസിയില്‍ വരുന്നവര്‍ക്ക് യാതൊരു ബുദ്ധി മുട്ടും കൂടാതെ അവരുടെ ന്യായമായ ഏതാവശ്യങ്ങളിലും എംബസിയുടെ ഭാഗത്ത് നിന്ന് സഹകരണം ലഭ്യമാകുമെന്നും അംബാസിഡര്‍ പറഞ്ഞു. എംബസി വളണ്ടിയര്‍മാരുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം വളരെ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടു പോകും അവരുടെ സേവനം എംബസി എന്നും കൃതജ്ഞതയോടെയാണ് നോക്കി കാണുന്നത്, ഹൈദരാബാദില്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആയിരുന്നപ്പോഴും റിയാദില്‍ അംബാസിഡറായി വരുന്നതുവരെയും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ജനങ്ങള്‍ക്ക് വേണ്ടിമാത്രമായിരുന്നു. അത്തരം പ്രവര്‍ത്തനത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, താന്‍ എന്നും ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, അതാണ് തന്റെ ശീലമെന്നും യഥാര്‍ഥ നയതന്ത്രമെന്ന് പറയുന്നത് ജനങ്ങളുമായുള്ള ഇടപെടലുകളാണെന്നും സഊദിയിലെ ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ ക്ഷേമകാര്യങ്ങളില്‍ മുന്‍ഗണന കൊടുക്കലാണ് അംബാസിഡര്‍ എന്ന നിലയില്‍ തന്റെ മുന്തിയ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ബാനറില്‍ വിവിധ സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികള്‍ ഒന്നിച്ചാണ് അംബാസിഡര്‍ക്ക് സ്വീകരണം ഒരുക്കിയത് അംബാസിഡറുടെ ഭാര്യ ഫര്‍ഹാ സഈദ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ: സുഹൈല്‍ അജാസ്ഖാന്‍, കോണ്‍സുലര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഡി.ബി ഭാട്ടി, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."