പാലാരിവട്ടം പാലം: തന്റെ കൈകള്‍ ശുദ്ധമെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലനിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്.പാലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത കരാറുകാരനാണ്. തന്നെ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്.
സാമ്പത്തികമായി ഒന്നും ഇതില്‍ നിന്നും നേടിയില്ലെന്നും ഇബ്രാഹിം കുഞ്ഞ് അവകാശപ്പെട്ടു.
അഴിമതി ഉണ്ടായാലും ഇല്ലെങ്കിലും പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നും അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍നിര്‍മ്മാണത്തിന് വരുന്ന അധിക ചെലവ് കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പുനര്‍നിര്‍മ്മാണം സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.
പാലംപുതുക്കി പണിയാന്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."