HOME
DETAILS

ഡോക്ടര്‍മാരില്ലാതെ താലൂക്കാശുപത്രി; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നിരാഹാര സമരത്തിലേക്ക്

  
backup
July 23, 2016 | 12:08 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82

പൊന്നാനി: ആവശ്യത്തിനു ഡോക്ടര്‍മാരില്ലാതെ ചക്രശ്വാസം വലിക്കുന്ന  പൊന്നാനി താലൂക്കാശുപത്രിയുടെ  അനാസ്ഥയില്‍ പ്രതിഷേധിച്ചു യു ഡി എഫ് കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര  സമരത്തിലേക്ക്.
 താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നിരവധി തവണ രേഖാമൂലം  ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. മൂന്നു ഡോക്ടര്‍മാരെ നിയമിച്ചതായി 10 ദിവസം മുമ്പ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. താലൂക്കാശുപത്രിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ യൂത്ത് ലീഗ് ആശുപത്രി  സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. എന്നിട്ടും പരിഹാര നടപടികള്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണു നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സമരപരിപാടികള്‍ ശക്തമാക്കാന്‍  തീരുമാനിച്ചത്.
19 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒന്‍പതു പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.  ഉള്ളവര്‍ തന്നെ കൃത്യസമയത്ത് എത്തുന്നുമില്ല . ഡോക്ടര്‍മാരും ജീവനക്കാരും വൈകിയെത്തുന്നതായി പരാതി  വന്നതിനെത്തുടര്‍ന്നു നേരത്തേ  ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. എട്ടിനു ഡ്യൂട്ടിക്കു വരേണ്ട ഡോക്ടര്‍മാര്‍ അടക്കമുള്ള  ജീവനക്കാര്‍ 9.30 നു ശേഷവും  എത്തിയിരുന്നില്ലെന്നു കണ്ടെത്തല്‍
ദിനേനെ ഒ പി യില്‍ ചികില്‍സക്കായി  എത്തുന്നതാകട്ടെ  3000ത്തിലേറെ രോഗികളാണ് . ഇവരെ പരിശോധിക്കാന്‍ ആകെയുള്ളതാകട്ടെ മൂന്നു ഡോക്ടര്‍മാരും. ഡോക്ടര്‍മാരുടെ കുറവു മൂലം പരിശോധന വൈകുന്നതിനാല്‍ ചികില്‍സ തേടിയെത്തുന്നവരും  ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റം പതിവാകുന്നു.  ചില ഡോക്ടര്‍മാര്‍ അവധിയില്‍  പോയതിനാല്‍ ദുരിതത്തിലാകുന്നതു രോഗികളാണ്. രണ്ടു ദിവസം മുമ്പാണു ഗൈനോക്കോളജി  വിഭാഗം തലവന്‍ ഡോ. സലിം ദീര്‍ഘ അവധിയില്‍ പ്രവേശിച്ചത് .
താലൂക്കാശുപത്രിയിലെ എട്ട്  ഒഴിവുകളില്‍ അഞ്ചെണ്ണം ഓപ്പണ്‍ വാക്കന്‍സിയും മൂന്നെണ്ണം വര്‍ക്ക് അറേഞ്ച്‌മെന്റുമാണ്. നിലവിലുള്ള  ഡോക്ടര്‍മാര്‍ക്ക് കാഷ്വാലിറ്റി, ഇന്‍ പേഷ്യന്റ് എന്നിവിടങ്ങളിലെ പരിശോധനക്കു ശേഷം മാത്രമെ ഒ.പി  പരിശോധനക്കെത്താന്‍ സാധിക്കുന്നുള്ളൂ . ഡോക്ടര്‍മാരുടെ എണ്ണക്കുറവു കാരണം പരിശോധനാ  ക്രമീകരണം നടത്താനും സാധിക്കുന്നില്ല. നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ പലപ്പോഴും പകല്‍സമയത്തെ ഒ.പി യും കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് . രാത്രിയില്‍ ഒ.പിക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത് .
   പൊന്നാനി മുതല്‍ പാലപ്പെട്ടിവരെയുള്ള തീരദേശത്തെ നിര്‍ധന കുടുംബങ്ങള്‍ ചികില്‍സക്കായി ആശ്രയിക്കുന്ന  കേന്ദ്രമാണ് താലൂക്ക് ആശുപത്രി. മഴ പെയ്തതോടെ ആശുപത്രി വളപ്പു വെള്ളത്താല്‍ ചുറ്റപ്പെട്ട  നിലയിലാണ്. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കാന്റീന്‍  അടച്ചിട്ടിരിക്കുകയാണ്. ആശുപത്രിയിലെ മാലിന്യ  സംസ്‌കരണവും നിലച്ച സ്ഥിതിയാണ് .
   ചികില്‍സതേടിയെത്തുന്നവര്‍ ജീവനക്കാരുമായി കൈയേറ്റം ചെയ്യുന്നതു പതിവു കാഴ്ചയാണ്. ഇത്തരം  സംഭവങ്ങള്‍ വര്‍ധിച്ചതോടെ ആശുപത്രിയില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചതോടെ പലരെയും കൈയോടെ  പിടികൂടിയിരുന്നു. പൊന്നാനി താലൂക്കാശുപത്രിയെ സ്‌പെഷ്യാലിറ്റി കേഡര്‍ ആശുപത്രിയായി  കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരമൊരു പദവിക്കു സഹായകമായ നിലവാര  ഉയര്‍ച്ച ഒരു ഘട്ടത്തിലും ആശുപത്രിക്കു ലഭിച്ചിട്ടില്ല . സര്‍ജന്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ വര്‍ഷങ്ങളായി  ഒഴിഞ്ഞുകിടക്കുകയാണ്. പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ  കാര്യമായി ബാധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസ വാർത്ത: പൊതുമാപ്പ് പദ്ധതി നീട്ടി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  14 days ago
No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  14 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  14 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  14 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  14 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  14 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  14 days ago