ലോകത്തിന്റെ നെറുകയിൽ ഷഹീൻ ബാഗിലെ വല്ലിമ്മ; ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയവരുടെ പട്ടികയിൽ ഇടം നേടി ബിൽക്കീസ്
വാഷിങ്ടണ്‍: വിശ്വപ്രസിദ്ധമായ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന് ബാഗ് സമരനായിക ബില്‍കീസും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയിലുള്ള മറ്റു ഇന്ത്യക്കാര്‍.
പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച സ്ത്രീ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബില്‍കീസ്. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ബാനു ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സമരത്തിന്റെ പ്രതീകമായി തന്നെ മാറി ഈ 90 കഴിഞ്ഞ വല്ലിമ്മ.
സമരത്തിനെത്തിയ ചെറുപ്പങ്ങള്‍ക്ക് പ്രചോദനമായിരുന്നു ബില്‍ക്കിസ്- റാണ അയ്യൂബ് എഴുതുന്നു. 'ഈരാജ്യത്തിലെ, ലോകത്തിലെ കുട്ടികള്‍ സമത്വത്തിന്റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി എന്റെ ഞെരമ്പുകളിലെ രക്തേയോട്ടം നിലക്കുന്നതു വരെ, അവസാന ശ്വാസം വരെ ഞാന്‍ ഈ സമരം തുടരും'- ബില്ക്കീന്റെ വാക്കുകള്‍ റാണ ഓര്‍ത്തെടുക്കുന്നു.
ഷഹീന് ബാഗ് സമരത്തെ കരിവാരിത്തേക്കാന്കേന്ദ്രം പണികള്‍ തുടരുകയാണ്.ഡല്‍ഹി വംശഹത്യക്കു മുന്നോടിയായി ആസൂത്രിതമായി നടത്തിയതായിരുന്നു സമരം എന്ന ഡല്‍ഹി പൊലിസിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസങ്ങളിലായാണ് പുറത്തു വന്നത്.
2019 വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ ഡോക്ടര്‍ അന്‍േറാണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്ട്ടണ് എന്നീ പ്രമുഖരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."