ജില്ലയിലെങ്ങും മുഅല്ലിം ഡേ ആചരിച്ചു
പാലക്കാട് : ജില്ലയിലാകെ മുഅല്ലിം ഡേ ആചരിച്ചു. പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ ആഭിമുഖ്യത്തില്‍ കള്ളിക്കാട് നൂറുല്‍ ഹുദാ മദ്രസയില്‍ മുഅല്ലിം ഡേ ആചരിച്ചു. റെയ്ഞ്ച് പ്രസിഡന്റ് എന്‍.എ സൈനുദ്ദീന്‍ മന്നാനി അധ്യക്ഷനായി. മുഫത്തിശ് ടി.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് മഹല്ല് പ്രസിഡന്റ് എം. അലി ഹാജി, എം.എം ഹമീദ്, മുസ്തഫ, സൈഫുദ്ദീന്‍ ഉലുമി, കബീര്‍ മുസ്ലിയാര്‍, സെയ്ദ് മുഹമ്മദ് മുസ്ലിയാര്‍ പ്രസംഗിച്ചു. സെക്രട്ടറി റഷീദ് ഉലുമി സ്വാഗതവും അഷ്‌റഫ് ഫൈസി നന്ദിയും പറഞ്ഞു.
പടിഞ്ഞാറങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാന പ്രകാരം സമസ്തക്ക് കീഴിലുള്ള ഒമ്പതിനായിരത്തിലധികം വരുന്ന മദ്രസ്സകളില്‍ മുഅല്ലിം ഡേ ആചരിച്ചു. അധ്യാപകരുടെയും, അവര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ സ്രോതസ്സുകളെ പറ്റിയും, മദ്‌റസകളുടെ ഉന്നമനത്തിനായ് എന്തെല്ലാം ചെയ്യണം എന്ന കാര്യങ്ങളെ കുറിച്ചും, മറ്റും രക്ഷിതാക്കള്‍ക്കും, നാട്ടുകാര്‍ക്കും അവബോധം നല്‍കുന്നതിനും വേണ്ടിയാണ് ഇങ്ങിനെയൊരു ദിനം ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് മഖ്ബറകള്‍ സിയാറത്ത്, ഹദ്ദാദ് റാത്തീബ്, മജ്‌ലിസുന്നൂര്‍, കൂട്ടപ്രാര്‍ത്ഥന എന്നിവയും, മറ്റും നടന്നു. കുണ്ടുകാട് നൂറുല്‍ ഇസ് ലാം മദ്രസ്സയില്‍ നടന്ന കൂട്ടപ്രാത്ഥനക്കും, മഖാം സിയാറത്തിനും, ഹദ്ദാദ് പാരായണത്തിനും സ്വദര്‍ മുഅല്ലിം സൈഫുദ്ധീന്‍ ലത്വീഫി ചിറ്റപ്പുറം നേതൃത്വം നല്‍കി. അഫ്‌സല്‍ മിസ്ബാഹി, സിദ്ധീഖ് മുസ് ലിയാര്‍ ഒതളൂര്‍, ഇസ്മാഈല്‍ ഫൈസി, അബ്ദുള്‍ നാസര്‍ ഹബി, അബ്ദുള്‍ റസാഖ് ബാഖവി, നൗഷാദ് ലത്വീഫി, അലി മുസ് ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടല്ലൂര്‍: ബഹ്ജത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസ്സയില്‍ നടന്ന കൂട്ടപ്രാര്‍ഥനക്കും, മഖ്ബറ സിയാറത്തിനും ഹംസ മന്നാനിയും, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്രസ്സ ലീഡര്‍ ഫാരിസും നേതൃത്വം നല്‍കി.
തൃത്താല ടൗണ്‍ ഇലാഹിയ്യ മദ്‌റസയില്‍ മുഅല്ലിം ഡേയോടനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് തൃത്താല ഖത്തീബ് അബ്ദുറഹ്മാന്‍ ദാരിമി, സ്വദര്‍ മുഅല്ലിം കരീം ഫൈസി, മറ്റു അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒറ്റപ്പാലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച വിവിധ മദ്‌റസകളില്‍ മുഅല്ലിം ഡേ ആചരിച്ചു. പഴയലെക്കിടി എം.യു മദ്‌റസയില്‍ മുഅല്ലിം ഡേയുടെ ഭാഗമായി പഴയലെക്കിടി മഹല്ല് ജമാഅത്ത് ഖബര്‍സ്ഥാനില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി വി.എ.സി കുട്ടിഹാജി, മഹല്ല് ഖത്തീബ് ബഷീര്‍ അസ്ഹരി, സയ്യിദ് സുഹൈബ് തങ്ങള്‍, കെ സുലൈമാന്‍, വി കാസ്സിം, വി.എം റഫീക്ക്, സയ്യിദ് സുഹൈല്‍ തങ്ങള്‍,മദ്‌റസ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പോഷക സംഘടനാ പ്രവര്‍ത്തകള്‍ പങ്കെടുത്തു. ഒറ്റപ്പാലം എം.യു മദ്‌റസയില്‍ നടന്ന മുഅല്ലിം ഡേയുടെ ഭാഗമായി മഹല്ല് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അബ്ദുല്‍ ഖാദര്‍ ഫൈസി, മുത്തലിബ് മൗലവി, ബാവ മുസ്‌ലിയാര്‍, വീരാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു. ഹസൈനാര്‍ വഹബി, മുനീര്‍ മുസ്‌ലിയാര്‍, ബാപ്പു സാഹിബ്, ഷാജി,റഷീദ് പങ്കെടുത്തു.
ചുനങ്ങാട് മലപ്പുറം സുല്ലമുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഅല്ലിം ഡെ ആചരണത്തിന്റെ ഭാഗമായി മഹല്ല് ഖത്തീബും സദര്‍ മുഅല്ലിമുമായ അബ്ദുസ്സമദ് വാഫി ഒടമല മുഖ്യ പ്രഭാഷണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. മദ്‌റസയിലെ മുഴുവന്‍ അധ്യാപകര്‍ക്കും എസ്‌കെഎസ്എസ്എഫ്കമ്മറ്റി പ്രത്യേക മൊമൊന്റൊ നല്‍കി ആദരിച്ചു. മഹല്ല് പ്രസിഡന്റ് ടി സൈതലവി ഹാജി അധ്യക്ഷനായി. സെക്രട്ടറി കെ.എ മുഹമ്മദ് ,പി ഹൈദ്രു,ടി.ടി ഹൈദര്‍ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. എസ്‌കെഎസ്എസ്എഫ് യൂനിറ്റ് ജനറല്‍ സെക്രട്ടറി അല്‍ഷാദ്അലി സ്വാഗതം പറഞ്ഞു. എസ്‌കെഎസ്എസ്എഫ്പ്രസിഡന്റ് എസ്‌കെഎസ്എസ്എഫ്പ്രസിഡന്റ് നജീബ് ചെറിയംപുറം, ജന.സെക്രട്ടറി അല്‍ഷാദ്അലി, വര്‍ക്കിംഗ് സെക്രട്ടറി പി നാഫിഅ്, ക്ലസ്റ്റര്‍ സെക്രട്ടറി ഹസീബ് ഇബ്രാഹിം സംബന്ധിച്ചു. പനമണ്ണ ഹിദായത്തുല്‍ സിബിയാന്‍ മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. ഖത്തീബ് അബ്ദുല്‍ ഹക്കീം അന്‍വരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് എം.ടി സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുഅല്ലിം ഡേ യോടനുബന്ധിച്ച് മജ്‌ലിസുന്നൂറും, പ്രാര്‍ത്ഥനാ സദസ്സും നടത്തി. സദര്‍ മുഅല്ലിം ശംസുദ്ദീന്‍ ഫൈസി, സെക്രട്ടറി വി അബൂബക്കര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. തിരുണ്ടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. എം.ടി മുഹമ്മദലി വാഫി, ഉവൈസ് വാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ഒറ്റപ്പാലം: നെല്ലിക്കുറുശ്ശി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ മുഅല്ലിംഡേ ആചരിച്ചു. ചടങ്ങില്‍ മഹല്ല് ഖാസി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ നേതാക്കളുടെ അനുസ്മരണവും കബര്‍ സിയാറത്തും നടത്തി. മഹല്ല് ഖത്തീബ് സ്വാലിഹ് അന്‍വരി, സദര്‍ മുഅല്ലിം സലീം അന്‍വരി സംസാരിച്ചു.
കുമരനെല്ലൂര്‍: ഇര്‍ശാദിയ്യ യതീംഖാന മദ്രസയില്‍ മുഅല്ലിം ഡേ ആചരിച്ചു. ഇര്‍ശാദിയ്യ മാനേജര്‍ സി.കെ കുഞ്ഞിമൂസ പതാക ഉയര്‍ത്തി. ജന.സെക്രട്ടറി പി.എച്ച് റഫീഖ് അന്‍വരി പ്രാര്‍ഥനാസദസിനു നേതൃത്വം നല്‍കി. ഹസൈനാര്‍ ഫൈസി, ഹുസൈനാര്‍ ഫൈസി, ത്വാഹ ഫൈസി, ഫള്ല്‍ ഫൈസി ഹൈതമി പങ്കെടുത്തു.
ചെര്‍പ്പുളശ്ശേരി: നെല്ലായപട്ടിശ്ശേരി ( ചെറുകുന്ന്) സി റാജുല്‍ ഹുദാ മദ്‌റസയില്‍ മുഅല്ലിം ഡെ സമുചിതമായി ആഘോഷിച്ചു. ഹദ്ദാദ് റാതീബ്, ഉത്‌ബോധന സദസ്സ്, ആദരിക്കല്‍, ഖബര്‍സ്ഥാന്‍ സിയാറത്ത്, മധുര പലഹാര വിതരണം, എന്നിവ നടത്തി. മഹല്ല് പ്രസിഡന്റ് പി.മൂസഹാജി അധ്യക്ഷനായ സദസ്സില്‍ സ്വ് ദര്‍ മുഅല്ലിം അശ്‌റഫ് അന്‍വരി സ്വാഗതവും മഹല്ല് മുദരിസ് മൊയ്തീന്‍ കുട്ടി ബദരി ഉത്‌ബോധനവും നടത്തി. മദ്‌റസയില്‍ ഇരുപത്താറു വര്‍ഷമായി സേവനം ചെയ്തു വരുന്ന സി.പി. അബൂബക്കര്‍ മുസ്്‌ലിയാരെ മഹല്ല് സെക്രട്ടറി കെ. കുഞ്ഞലവി ഹാജി ഉപഹാരം നല്‍കി ആദരിച്ചു. കമ്മിറ്റി കാര്‍ണവന്‍മാരും, ഉസ്താദുമാരും, നാട്ടുകാരും, വിദ്യാര്‍ത്ഥികളും, സംബന്ധിച്ച യോഗത്തിന് സി.പി.അബൂബക്കര്‍ മുസ്ല്യാര്‍ നന്ദി പറഞ്ഞു. നെല്ലായ അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യയിലെ മുഅല്ലിമീങ്ങളും, വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും, കമ്മിറ്റി ഭാരവാഹികളും മുഅല്ലിം ഡെ ആചരിച്ചു. സിയാറത്ത്, ഹദ്ദാദ് എന്നിവ സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കി. മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി.
കരിമ്പ: മുഅല്ലിം ഡേ ആഘോഷങളൂടെ ഭാഗമായി കരിബ കേന്ദ്ര മദ്രസ്സയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സദര്‍ മുഅല്ലിം വി മുഹമ്മദ് ഫൈസി മുഅല്ലിം സന്ദേശം നല്കി. സ്വദഖത്തുളള അന്‍വരി മുഖ്യ പ്രഭാഷണം നടത്തി. മുഅല്ലിം സമൂഹത്തിന്റെ ആത്മാര്‍ത്ത സേവനം കൊണ്ടും സമസ്തയൂടെ നേത്രുത്വം കൊണ്ടുമാണ് മുസ്ലിം സമുദായത്തിന് ഇന്ന് ഉണ്ടായിട്ടുളള എല്ലാവിധ
പുരോഗതി എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മഹല്ല് ഖാസി സി കെ മുഹമ്മദ് കുട്ടി ഫൈസി അദ്ധ്യക്ഷനായി. എന്‍ എ സലീം ഫൈസി, എ എം അസ്‌ക്കറലി, എന്‍ എ അസ്‌ക്കറലി ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. വി എന്‍ എ റസാഖ്, കെ എ അഹമ്മദ് കബീര്‍ ഹാജി, കെ എച്ച് മൈയ്തീന്‍, കെ എം മുസ്തഫ ഹാജി, സൈതലവി ഹാജി, എന്‍ എ അബൂബക്കര്‍, കെ എം റസാഖ്, വീരാന്‍ ഹാജി പങ്കെടുത്തു.പി എസ് അബദുല്‍ കരീം മുസ്ലിയാര്‍ സ്വാഗതവും സക്കീര്‍ അന്‍വരി നന്ദിയും പറഞു.
കൊപ്പം: വടക്കുമുറി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിംഡേ ആചരിച്ചു. സ്വദര്‍ മുഅല്ലിം മുഹമ്മദ് അലി ഫൈസി, ഉനൈസ് മുസ്ലിയാര്‍, ഖിളര്‍ സുഹ്‌രി, എം.ടി. യൂസുഫ്, മാനു ഹാജി, ബാപ്പുട്ടി, ഷൗക്കത്ത്, എം ടി.സലാം പ്രസംഗിച്ചു. മസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിഹിതത്തിന്റെ ഉദ്ഘാടനം സദസ്സില്‍ നിര്‍വഹിച്ചു.
വെസ്റ്റ് കൈപ്പുറം നൂറാനിയ മഹല്ലിലെ മദ്‌റസകള്‍ സംയുക്തമായി മുഅല്ലിം ഡേ ആചരിച്ചു. കബര്‍ സിയാറത്തിനും സമൂഹ പ്രാര്‍ത്ഥനക്കും ശരീഫ് ഫൈസി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."