HOME
DETAILS
MAL
സ്ത്രീസുരക്ഷ: നോഡല്‍ ഓഫിസറെ നിയമിക്കുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍
backup
May 11 2019 | 19:05 PM
ജെയ്പൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം തടയുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി അശോക്് ഗലോട്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി അക്രമങ്ങള്‍ ഉണ്ടെങ്കില്‍ അതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ അധികാരം നല്‍കികൊണ്ടാണ് നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക പോസറ്റ് സൃഷ്ടിക്കുമെന്നും അദ്ദേഹം ഇന്നലെ ജെയ്പൂരില്‍ പറഞ്ഞു.
നോഡല്‍ ഓഫിസറെ സഹായിക്കാനായി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിനേയും നിയമിക്കും. ഓരോ ജില്ലകളിലും സാമൂഹിക നീതിന്യായ വിഭാഗത്തിന്റെ സഹകരണത്തോടെയായിരിക്കും നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."