ഭാഷാപരമായ അടിമത്വത്തില്‍നിന്ന് മലയാളി ഉണരണം: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: ആംഗലേയ ഭാഷയോടുള്ള വിധേയത്വത്തില്‍നിന്ന് മുക്തരായി ഭാഷാപരമായ അടിമത്തത്തില്‍നിന്ന് മലയാളി ഉണരണമെന്ന് പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍.
സാംസ്‌കാരിക വകുപ്പിന്റെ കുഞ്ചന്‍ സ്മാരക സമിതി അമ്പലപ്പുഴയില്‍ സംഘടിപ്പിച്ച കുഞ്ചന്‍ ദിനാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇംഗ്ലിഷ് ഭാഷയിലുള്ള എല്ലാ സാഹിത്യരൂപങ്ങളും ഉള്ള ഭാഷയാണ് മലയാളം.
ഇംഗ്ലിഷിലില്ലാത്ത സങ്കേതങ്ങളും മലയാളത്തിലുണ്ട്. ഒരു സായിപ്പുപോലും ജോലി ചെയ്യാത്ത സെക്രട്ടറിയേറ്റില്‍ ആര്‍ക്കുവേണ്ടിയാണ് ഇംഗ്ലിഷില്‍ ഫയല്‍ എഴുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആലോചിക്കണം.
ജോലിക്കായാണ് ഇംഗ്ലിഷ് ഭാഷ പഠിക്കുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ പഠിക്കേണ്ടത് അറബിയാണ്.
കാരണം ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ലോക സാഹിത്യത്തില്‍ ഉപമയില്ലാത്ത കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍.
അദ്ദേഹത്തിന്റെ നേരിട്ടല്ലാത്ത സാമൂഹിക വിമര്‍ശന രീതി ഇന്നും പ്രസക്തമാമാണെന്ന് മന്ത്രി പറഞ്ഞു.
തുള്ളല്‍ കലയ്ക്കു നല്‍കിയ അതുല്യസംഭാവനകള്‍ മാനിച്ച് കുഞ്ചന്‍ സ്മാരക സമിതി നല്‍കിയ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം കലാമണ്ഡലം വാസുദേവന് മന്ത്രി സമ്മാനിച്ചു.
സ്മാരക സമിതി ചെയര്‍മാന്‍ ഡോ. പള്ളിപ്പുറം മുരളി ആധ്യക്ഷ്യം വഹിച്ചു. വിവിധ മത്സരവിജയികള്‍ക്ക് എ.ഡി.എം എം.കെ കബീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ രചിച്ച അനുരാഗത്തിന്റെ തുരുത്തില്‍ എന്ന നോവല്‍ മന്ത്രി പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍, കവി രാജീവ് ആലുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. മായാദേവി, പഞ്ചായത്തംഗം സുഷമ രാജീവ്, തകഴി സ്മാരകസമിതിയംഗം അലിയാര്‍ മാക്കിയില്‍, വൈസ് ചെയര്‍മാന്‍ എച്ച്. സലാം, സെക്രട്ടറി കെ.വി. വിപിന്‍ദാസ്, എ. ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഭാരത് ഭവന്റെ നേതൃത്വത്തില്‍ മാനവീയ ഗാനങ്ങള്‍ പരിപാടിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."