HOME
DETAILS
MAL
യുവതിയുടെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിന്
backup
September 24 2020 | 03:09 AM
കൊല്ലം: വിവാഹത്തില്‍നിന്നു പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പത്തനംതിട്ട എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംസ്ഥാന ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനകം കേസ് ഏറ്റെടുക്കും.
ഈ മാസം മൂന്നിന് ആയിരുന്നു വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയയെ(24) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
റംസിയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കൊല്ലം ജില്ലാസെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് മാറ്റിയത്. റംസിയുടെ ആത്മഹത്യക്ക് പിന്നില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ പങ്കു വെളിപ്പെടുത്തുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
റംസിയുടെ പിതാവ് ഡി.ജി.പിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."