HOME
DETAILS
MAL
മുഖ്യമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ്
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയവിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വര്‍ഗീയ വികാരം ആളിക്കത്തിച്ച് മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കം അപകടകരമാണ്. പച്ചയായി വര്‍ഗീയത ഇളക്കിവിടുന്ന മുഖ്യമന്ത്രിയും കോടിയേരിയും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്.
ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ കൈക്കൊള്ളുന്നത്. വിനാശകാലെ വിപരീത ബുദ്ധി എന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളൂ. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടാണ് കൊവിഡ് വ്യാപിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ശരിയല്ല.
എത്ര മന്ത്രിമാര്‍ക്ക് കൊവിഡ് വന്നു ? ഇതെല്ലാം പ്രതിപക്ഷം സമരം ചെയ്തതുകൊണ്ട് വന്നതാണോയെന്നും അദ്ദേഹം ചോദിച്ചു.
യു.എ.ഇയുമായുള്ള സൗഹൃദത്തില്‍ പോറല്‍ ഉണ്ടാകുന്നതരത്തിലുള്ള ഒരു പരാമര്‍ശവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."