ഉണ്ണിത്താന്റെ ഫണ്ടില്‍നിന്ന് പണം നഷ്ടമായ സംഭവം; പ്രാദേശിക നേതാവിനെ ചോദ്യംചെയ്യും
കാസര്‍കോട്: കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം നഷ്ടമായ സംഭവത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലിസ് ചോദ്യംചെയ്യും. ഉണ്ണിത്താനില്‍ നിന്നും മൊഴിയെടുത്തതിന് ശേഷം മാത്രമേ ഇയാള്‍ക്കെതിരേ കേസെടുക്കുകയുള്ളുവെന്നാണ് പൊലിസ് നിലപാട്.
ആരോപണ വിധേയനായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മൊഴിയെടുക്കുമെന്ന് മേല്‍പറമ്പ് പൊലിസ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഫണ്ട് എങ്ങനെ വന്നു, ആര് കൈകാര്യം ചെയ്തു തുടങ്ങിയതിനെ കുറിച്ച് വ്യക്തയുണ്ടാക്കേണ്ടതുണ്ട്. അതിനിടെ, ഫണ്ടില്‍ നിന്നും പണം മോഷ്ടിച്ചെന്ന് തെളിയിക്കാന്‍ ആരോപണ വിധേയനായ നേതാവ് ഉണ്ണിത്താനെ വെല്ലുവിളിച്ചു. ഉണ്ണിത്താന്റെ ആരോപണങ്ങള്‍ ഇയാള്‍ തള്ളിക്കളഞ്ഞു. പണം നഷ്ടപ്പെട്ടതിനെ കുറിച്ചും പരാതിയെ കുറിച്ചും ഉണ്ണിത്താന് പരസ്യപ്രതികരണത്തിന് മുതിരാത്തത് തെരെഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണെന്നാണ് സൂചന.
ഫണ്ട് തട്ടിയെടുത്തുവെന്ന പരാതി പുറത്തു വന്നതിനെ തുടര്‍ന്ന് കെ.പി.സി.സി നിര്‍ദേശപ്രകാരം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായ ഇയാളെ നേതൃസ്ഥാനത്തുനിന്നും പുറത്താക്കിയിട്ടുണ്ട്. അതിനിടെ, പ്രശ്നം കേസില്ലാതെ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."