സാഫ് കപ്പിന് തുടക്കം: ആദ്യ ജയം പാകിസ്താന്
ധാക്ക: സാഫ് കപ്പ് ടൂര്‍ണമെന്റിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ തുടക്കമായി. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. മാള്‍ഡിവ്‌സും ശ്രീലങ്കയും ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഉദ്ഘാടന മത്സരത്തില്‍ 2-1 ന് പാകിസ്താന്‍ നേപ്പാളിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗ്ലാദേശ് ഭൂട്ടാനെ പരാജയപ്പെടുത്തി.
ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് വൈകീട്ട് 6.30ന് ശ്രീലങ്കയെ നേരിടും. ഇന്നലെ മാത്രമാണ് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സാഫ് കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.വൈകീട്ട് 6.30ന് മാള്‍ഡീവ്‌സിനെയാണ് ഇന്ത്യ നേരിടുക. പരിചയ സമ്പന്നരില്ലെങ്കിലും മികച്ച യുവ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫറൂഖ് ചൗധരി, അനിരുദ്ധ് ഥാപ്പ, വിനിത് റായ് എന്നിവര്‍ മാത്രമാണ് കൂടുതല്‍ പരിചയ സമ്പത്തുള്ളവര്‍. മുന്‍നിര താരങ്ങളെല്ലാം ഐ.എസ്.എല്ലുമായും മറ്റു ടൂര്‍ണമെന്റുകളുമായും തിരക്കിലായതിനാലാണ് കൂടുതല്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താത്തത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. രണ്ടാം ഘട്ട മത്സരങ്ങള്‍ ബുധനാഴ്ചയാണ് തുടങ്ങുക.
ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍ മാര്‍. വിശാല്‍ കെയ്ത്, കമാല്‍ജിത് സിങ്, സുഖദേവ് പാട്ടീല്‍.പ്രതിരോധം: ദേവീന്ദര്‍ സിങ്, സലാം രാജന്‍ സിങ്, സര്‍തക് ഗോലെ, സുബാശിഷ് ബോസ്, മുഹമ്മദ് സാജിദ്, ജെറി ലാല്‍റിന്‍സുവാല.മധ്യനിര: നിഖില്‍ പൂജാരി, വിനീത് റായ്, ഗര്‍മന്‍പ്രീത് സിങ്, അനിരുദ്ധ് ഥാപ്പ, ലല്ലിയന്‍സുല, ആഷിഖ് കുരുണിയന്‍, വിഗ്‌നേഷ്, മുന്നേറ്റം: സുമിത് പാസി, ഹിതേഷ് ശര്‍മ, മാന്‍വീര്‍ സിങ്, ഫറൂഖ് ചൗധരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."