പാതയോരത്ത് ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു തുടങ്ങി
ആറ്റിങ്ങല്‍: പാതയോരത്ത് ഭീഷണിയുയര്‍ത്തുന്ന സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി. ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ നാട്ടുകാരില്‍ ഭീതി പരത്തി നിലകൊള്ളുന്നതായി സുപ്രഭാതം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്തിനെ തുടര്‍ന്ന് ഗസ്റ്റ് ഹൗസിന് മുന്നിലെ റോഡിലേക്ക് ചാഞ്ഞു നിന്ന മരമാണ് ഇന്നലെ രാവിലെ മുറിച്ചു മാറ്റാന്‍ തുടങ്ങിയത്. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള വകാമരവും ഗസ്റ്റ് ഹൗസിനു മുന്നിലെ മരവും വൈദ്യുത കമ്പികള്‍ക്ക് മുകളിലൂടെ റോഡിലേക്ക്ചാഞ്ഞുനില്ക്കുന്ന അപകടഭീതിയെക്കുറിച് വാര്‍ത്ത നല്‍കിയത്. ഇതില്‍ ഒരു മരം മുറിക്കാനാണ് ഇന്നലെ തുടക്കമായത്. ഇനിയുള്ളത് ആശുപത്രി മോര്ച്ചറിഭാഗത്തുള്ള മരമാണുള്ളത്. ഇതിനു പൊതുമരമതവകുപ്പില് നീക്കം ആരംഭിച്ചതായി അറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."