കടലില്‍ കുളിക്കാനിറങ്ങിയ 16കാരന്റെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം: സഹോദരങ്ങളോടൊപ്പം മുല്ലൂര്‍ കടപ്പുറത്ത് കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാര്‍ കല ദമ്പതികളുടെ മകന് ശ്രീകാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ പുലര്‍ച്ചയോടെ വിഴിഞ്ഞത്തു നിന്ന് മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികളാണ് ശ്രീകാന്തിനെ കാണാതായ തീരത്തു നിന്നും 300 മീറ്റര്‍ ഉള്ളിലായി മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴച വൈകിട്ട് 4 മണിയോടെ സഹോദരങ്ങളായ ശ്രീജിത്ത്, കൃഷ്ണകാന്ത്, മിഥുന് സുഹൃത്തായ അനന്തകൃഷ്ണന് എന്നിവരോടൊപ്പം തോട്ടം നാഗര്‍ ക്ഷേത്രത്തിന് താഴെ എത്തിയ സംഘം ഒന്നിച്ച് അന്താരാഷ്ട്ര തുറമുഖ നിര്‍മാണ സ്ഥലത്തിന് സമീപത്തെ കടലില്‍ കുളിയ്ക്കാനിറങ്ങിയാണ് അപകടത്തില്‍പെട്ടത്. ശക്തമായ തിരയില്‍ പെട്ട ശ്രീകാന്തിനെ കാണാതാവുകയായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
കോസ്റ്റല്‍ പൊലിസ് കഴിഞ്ഞ രണ്ട് ദിവസമായി കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."