HOME
DETAILS
MAL
മ്യുണിക്: അക്രമി വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു
backup
July 23 2016 | 03:07 AM
മ്യൂണിക്: ജര്‍മനിയെ ഞെട്ടിച്ച വെടിവയ്പ്പു നടത്തിയാളുടെ വിഡിയോ പുറത്തുവന്നു. കറുത്ത വസ്ത്രം ധരിച്ച ഒരാളാണ് വെടിയുതിര്‍ക്കുന്നതായി വിഡിയോയില്‍ കാണുന്നത്.
????Warning Gunshots????
— Hardys Closet® (@HardysCloset) July 22, 2016
Footage shows #Munich shooter walking out of McDonald's shooting randoms. ????#MunichShooting pic.twitter.com/wzRckukGDm
- അക്രമി വെടിയുതിര്‍ക്കുന്നതും ജനം പരിഭ്രാന്തരായി ഓടുന്നതും വിഡിയോയില്‍ കാണാം.
- പൊടുന്നനെ എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം മാളിലുണ്ടായിരുന്ന കുട്ടികള്‍ക്ക് നേരേയാണ് വെടിവച്ചത്.
- മൂന്നു പേരാണ് പ്രധാനമായും ആക്രമണത്തിനുണ്ടായിരുന്നതെന്നും പൊലിസ് സൂചിപ്പിച്ചു. തോക്കുകളുമായിട്ടാണ് ഇവര്‍ ഒളിച്ചു കടന്നിരിക്കുന്നത്.
- ഇതുവരെ 9 പേര്‍മരിച്ചതായാണ് ഒടുവില്‍ കിട്ടിയ വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
- മ്യുണിക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന നിര്‍ദേശിച്ചിട്ടുണ്ട്.
- തീവ്രവാദി ആക്രമണമെന്ന് സംശയിക്കുമ്പോഴും ഔദ്യോഗികമായി ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
- ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ അഞ്ജലാ മര്‍ക്കര്‍ ഇന്നു സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.
- ജര്‍മനിക്കു പിന്തുണയറിയിച്ച് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. ജര്‍മനിയിലുള്ള യുഎസ് പൗരന്മാരോട് ജാഗരൂകരായിരിക്കാനും ഒബാമ നിര്‍ദേശിച്ചു. അക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കൊപ്പം നില്‍ക്കാന്‍ യുഎസിനു മടിയില്ലെന്നും ഒബാമ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."