HOME
DETAILS
MAL
നാദാപുരത്ത് മികച്ച നേട്ടവുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍
backup
May 05 2017 | 21:05 PM
നാദാപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മേഖലയിലെ രണ്ടു സര്‍ക്കാര്‍ സ്‌കൂളുകളും മികച്ച നേട്ടം കൈവരിച്ചു. കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ 95 .6 ശതമാനവും വളയം ഗവ. ഹൈസ്‌കൂള്‍ 98.8 ശതമാനവും വിജയം നേടി. അഞ്ചു പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 161 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കല്ലാച്ചി ഗവ. ഹൈസ്‌കൂളില്‍ നിന്നു 154 പേര്‍ വിജയിച്ചു. വളയം ഗവ. ഹൈസ്‌കൂളില്‍ പരീക്ഷ എഴുതിയ 271 വിദ്യാര്‍ഥികളില്‍ 268 പേര്‍ വിജയിച്ചു. 12 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ഡറിയില്‍ 384 പേരില്‍ 381 പേര്‍ വിജയിച്ചു. 23 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സ്‌കൂള്‍ വിജയശതമാനം 99.2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."