HOME
DETAILS
MAL
കൊവിഡ് 19: പള്ളികളിലെ നിയന്ത്രണം പുന:പരിശോധിക്കണം
backup
September 24 2020 | 08:09 AM
കോഴിക്കോട്: കൊ വിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ മുസ്ലിം പള്ളികളിൽ മാത്രം ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണം പിൻവലിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകൾ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കൊ വിഡ് 19 നാലാം ഘട്ടത്തിൻ്റെ ഭാഗമായി അനുവദിച്ച ഇളവുകൾ പ്രകാരം പൊതു സ്ഥലങ്ങളിലും മറ്റും 100 ആളുകൾക്ക് വരെ ഒന്നിച്ചു ചേരാൻ അനുമതി ഉണ്ടായിരിക്കെ പള്ളികളിൽ വെള്ളിയാഴ്ച നടക്കുന്ന ജുമാ നിസ്കാരങ്ങളിൽ 40 പേർക്ക് മാത്രമേ ജില്ലയിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. കോഴിക്കോട് ജില്ലയൊഴികെ മറ്റിടങ്ങളിലെല്ലാം നൂറ് പേർക്ക് അനുമതിയുണ്ട്.ഇക്കാര്യത്തിൽ അടിയന്തിര നടപടിയുണ്ടാവണമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കളായ മുസ്തഫ മുണ്ടുപാറ, കെ.മോയിൻകുട്ടി മാസ്റ്റർ, (സമസ്ത ) ഡോ.ഉസൈൻ മടവൂർ (കെ.എൻ.എം) ജി.അബൂബക്കർ (കേരള സുന്നി ജമാ അത്ത് ) ഫൈസൽ പൈങ്ങോട്ടായി (ജമാ അത്തെ ഇസ്ലാമി) എന്നിവർ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."