ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നാലും ചികിത്സ നിഷേധിക്കരുത്- സഊദി ഇന്‍ഷുറന്‍സ് കമ്പനികളുടെ സമിതി
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാലാവധി തീര്‍ന്നാലും തുടര്‍ന്ന് വരുന്ന ചികിത്സ രോഗികള്‍ക്ക് നിഷേധിക്കരുതെന്ന് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം. ഇന്‍ഷുറന്‍സ് കവറേജ് തുക ബാക്കിയുണ്ടെങ്കില്‍ അത് തീരുംവരെ ചികിത്സ തുടരാന്‍ സഊദി ഇന്‍ഷുറന്‍സ് കമ്പനികളുടെ സമിതി ആവശ്യപ്പെട്ടു. ചികിത്സയിലിരിക്കെ രോഗിയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാലാവധി തീര്‍ന്നാല്‍ ചികിത്സ നിര്‍ത്തി വെയ്ക്കരുതെന്നും തുടര്‍ ചികിത്സക്ക് രോഗിയില്‍ നിന്ന് പണം ഈടാക്കരുതെന്നും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഊദി ഇന്‍ഷുറന്‍സ് കമ്പനീസ് നിര്‍ദേശം നല്‍കി.
ചികിത്സയിലായിരിക്കെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കാതിരിക്കുകയോ ഇന്‍ഷുറന്‍സ് മറ്റേതെങ്കിലും കമ്പനിയിലേക്ക് മാറ്റുകയോ ചെയ്താല്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. ഏത് ഇന്‍ഷുറന്‍സ് കമ്പനിക്ക് കീഴിലാണോ ചികിത്സ തുടങ്ങിയത് ആ ഇന്‍ഷുറന്‍സ് കമ്പനിക്ക് കീഴില്‍ തന്നെ ഇന്‍ഷുറന്‍സ് തുക ബാക്കിയുണ്ടെങ്കില്‍ ചികിത്സ പൂര്‍ത്തിയാക്കണമെന്ന് സഊദി ഇന്‍ഷുറന്‍സ് കമ്പനികളുടെ വക്താവ് ആദില്‍ ഈസ നിര്‍ദേശിച്ചു. ഇടയ്ക്കുവെച്ചു ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നതിനാല്‍ തുടര്‍ ചികിത്സ നിഷേധിക്കപ്പെടുകയും, പണം അടയ്ക്കാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."