ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടില്ല: കെ.ബാബു
കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതു സംബന്ധിച്ച വിജിലന്‍സ് എഫ്.ഐ.ആറിലെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധമാണ്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യക്തിപരമായല്ല അനുമതി നല്‍കിയത്. എക്‌സൈസ് കമീഷണറുടെ അധികാരം കവര്‍ന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടില്ല. ലൈസന്‍സുകള്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചു മാത്രമാണ്. വ്യക്തിപരമായി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും എല്ലാം മന്ത്രിസഭയുടെ കൂട്ടായ തീരുമാനങ്ങള്‍ ആയിരുന്നുവെന്നും ബാബു പറഞ്ഞു. ബാറുകള്‍ പൂട്ടുന്നതിനെതിരായ കേസില്‍ ഹൈക്കോടതി സര്‍ക്കാറിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്.
വിജിലന്‍സിന്റെ എഫ്.ഐ.ആര്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കെ. ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."