HOME
DETAILS

എസ്.എസ്.എല്‍.സി ജില്ലക്ക് മങ്ങിയ വിജയം

  
backup
May 05 2017 | 21:05 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d



കോഴിക്കോട്്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയുടെ വിജയ ശതമാനത്തില്‍ കുറവ്. 94.9 ശതമാനം വിജയമാണ് ജില്ലക്ക് നേടാനായത്.
സംസ്ഥാനത്ത് വിജയ ശതമാനത്തില്‍ 11-ാം സ്ഥാനത്താണ് കോഴിക്കോട്. 94.77 ശതമാനം വിജയം നേടിയ  കാസര്‍കോടും 93.63 ശതമാനം വിജയം നേടിയ പാലക്കാടും 89.65 ശതമാനം വിജയം നേടിയ വയനാടുമാണ് കോഴിക്കോടിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം വിജയശതമാനത്തില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു. 96.7 ശതമാനമായിരുന്നു ജില്ലയുടെ വിജയ ശതമാനം.
ജില്ലയില്‍ 46467 പേരായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 44096 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ജില്ലയില്‍ നിന്നും 2371 വിദ്യാര്‍ഥികളാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. പരീക്ഷ എഴുതിയ 23660 ആണ്‍കുട്ടികളില്‍ 22129 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായപ്പോള്‍ 22807 പെണ്‍കുട്ടികളില്‍ 21967 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
2371 വിദ്യാര്‍ഥികളാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം എ. പ്ലസ് നേടിയത് 2811 വിദ്യാര്‍ഥികളായിരുന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 533 ആണ്‍കുട്ടികളും 211 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടി.
താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 504 ആണ്‍കുട്ടികളും 294 പെണ്‍കുട്ടികളും വടകര വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 545 ആണ്‍കുട്ടികളും 284 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടി.
 വിദ്യാഭ്യാസ ജില്ലയുടെ വിജയ ശതമാനത്തില്‍ ഒന്നാമത് ഇത്തവണയും വടകരയാണ്. 15885 പേര്‍ പരീക്ഷ എഴുതിയതില്‍ 15395 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 96.92 ശതമാനമാണ് വിജയം. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 14562 പേര്‍ പരീക്ഷ എഴുതി 13416 പേര്‍ ഉപരിപഠന യോഗ്യത നേടി. 92.13 ശതമാനമാണ് വിജയം.
താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ 92.13 ശതമാനമാണ് വിജയം. 16020 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 15285 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഴുവന്‍ വിഷയങ്ങളിലും 80 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി. ഇവിടെ 751 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 739 പേരാണ് വിജയിച്ചത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ സ്‌കൂളെന്ന ബഹുമതിയും മേമുണ്ട സ്‌കൂളിനാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  8 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  8 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  25 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  33 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  41 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago