മാഞ്ചസ്റ്ററിന് പ്രീമിയര്‍ ലീഗ് കിരീടം; ത്രില്ലറിനൊടുവില്‍ ഒരു പോയിന്റിന് ലിവര്‍പൂളിനെ പിന്നിലാക്കി
ലണ്ടന്‍: മാസങ്ങള്‍ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ലിവര്‍പൂളിനെ ഒരു പോയിന്റിന് പിന്നിലാക്കി മഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി രണ്ടാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടി. നിര്‍ണായകമായ അവസാന മത്സരത്തില്‍ ബ്രൈറ്റനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 38 മത്സരങ്ങളില്‍ 32 വിജയവുമായാണ് സിറ്റി 98 പോയിന്റ് നേടി കപ്പില്‍ മുത്തമിട്ടത്. അത്രയും മല്‍സരത്തില്‍ 30 വിജയവുമായി ലിവര്‍പൂള്‍ 97 പോയിന്റുകളും നേടി. സിറ്റിയുടെ ആറാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമാണിത്. സെര്‍ജിയോ അഗ്യൂറോ, അയ്മെറിക് ലപോര്‍ട്ടേ, റിയാദ് മെഹ്റസ്, ഇല്‍കേ ഗുന്ഡോഗന് എന്നിവരാണ് സിറ്റിക്കു വേണ്ടി ലക്ഷ്യം കണ്ടത്. ഗ്ലെന്‍ മറേയാണ് ബ്രൈറ്റന്റെ ആശ്വാസഗോളടിച്ചത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി തിരിച്ചടിച്ചത്. 27ാം മിനിറ്റില്‍ ഗ്ലെന്‍ മറേയിലൂടെ ബ്രൈറ്റണ് മുന്നിലെത്തുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി സമനിലപിടിച്ചു. 38ാം മിനിറ്റില്‍ അയ്മെറിക് ലപോര്‍ട്ടേ സിറ്റിയുടെ ലീഡുയര്‍ത്തി.
68ാം മിനിറ്റില്‍ റിയാദ് മെഹ്റസും നാല് മിനിറ്റിന് ശേഷം ഇല്‍കേ ഗുന്‍ഡോഗനും ബ്രൈറ്റന്റെ വലചലിപ്പിച്ച് വിജയം ഉറപ്പിച്ചു.
വോള്‍വ്സിനെതിരേ അവസാന മത്സരത്തിനിറങ്ങിയ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് വിജയിച്ചത്. സാദിയോ മാനേയാണ് ലിവര്‍പൂളിന്റെ രണ്ടുഗോളുകളും അടിച്ചത്. 17, 81 മിനിറ്റുകളിലായിരുന്നു മാനേയുടെ ഗോളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."