പരാധീനതകള്‍ക്ക് നടുവില്‍ ഏറ്റുമാനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം
ഏറ്റുമാനൂര്‍: രോഗികളുടെ ബാഹുല്യം ഏറെയുള്ള ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് പരാധീനതകള്‍ ഏറെ.
കോട്ടയം മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തിക്കുന്ന ആശുപത്രി അടുത്തിടെ ആര്‍ദ്രം പദ്ധതി തുടങ്ങിയതോടെ സാമൂഹ്യ ആരോഗ്യ കേന്ദ്രമായി മാറുകയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്തിയാണിത്. ജീവനക്കാരുടെ കുറവ് വര്‍ദ്ധിച്ചുവരുന്ന രോഗികള്‍ക്ക് ചികിത്സ യഥാസമയം ലഭ്യമാകുന്നതിന് തടസമാകുന്നു.ആശുപത്രിയുടെ അടിസ്ഥാനവികസനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആണ് നടപ്പാക്കേണ്ടത്. എന്നാല്‍ മരുന്ന് തുടങ്ങിയ ചികിത്സാ സംവിധാനങ്ങള്‍ ഏറ്റുമാനൂര്‍ നഗരസഭയാണ് ചെയ്യുന്നത്.
ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം - വൃക്കരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ മുന്‍കൂട്ടി കണ്ടെത്താനും യഥാസമയം ചികിത്സ നല്‍കാനും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ പ്രവര്‍ത്തനങ്ങളും ഈ ആതുരാലയം വഴിയാണ് നടക്കുന്നത്.
ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യം പണ്ടേ ഉള്ളതാണ്. ഒരു സ്്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."