ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പന ഇപ്പോഴും ലൈസന്‍സില്ലാതെ
ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പന ഇപ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ. പന്ത്രണ്ട് സ്റ്റാളുകളാണ് നഗരസഭ ലേലം ചെയ്തു നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 4ന് നടന്ന പരിശോധനയില്‍ ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും അനധികൃതമായാണ് മത്സ്യവില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസന്‍സ് ഉണ്ടായിരുന്നയാളാകട്ടെ പരിശോധന നടക്കുന്നതിന് ഒന്നര മാസം മുമ്പാണ് എടുത്തത്. നഗരസഭ വ്യാപാരികള്‍ക്ക് നല്കുന്ന ഡി ആന്റ് ഓ ലൈസന്‍സിന്റെ മറവിലായിരുന്നു മറ്റുള്ളവര്‍ കച്ചവടം നടത്തി വന്നിരുന്നത്.തട്ടിപ്പിന്റെ മറ്റൊരു മുഖം മറനീക്കിയതോടെ 15 ദിവസത്തിനുള്ളില്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്ന് എല്ലാവര്ക്കും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇത് നഗരസഭാ അധികൃതരുടെ ശ്രദ്ധയിലും പെടുത്തി. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും ലൈസന്‍സില്ലാതെയാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും നഗരസഭാ അധികൃതരുടെയും ഒത്താശ വ്യാപാരികള്ക്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇന്റര്‍നെറ്റില്ലാത്തതിനാല്‍ അപേക്ഷ കൃത്യമായി സ്വീകരിക്കാനോ ലൈസന്‍സ് നല്‍കാനോ കഴിഞ്ഞില്ലെന്നാണ് ഏറ്റുമാനൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അലക്സ് പറയുന്നത്. അതേസമയം ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."