മുംബൈ കിങ്‌സ്: ചെന്നൈയെ തളച്ചിട്ടു, ആവേശപ്പോരാട്ടത്തില്‍ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം
ഹൈദരാബാദ്: അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച ട്വിസ്റ്റിനൊടുവില്‍ ചെന്നൈയെ തളച്ചിട്ട് മുംബൈ ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. എട്ടു വിക്കറ്റ് നഷ്ടത്തില്‍ തങ്ങളുയര്‍ത്തിയ 149 റണ്‍സ് മറികടക്കാന്‍ ചൈന്നൈയെ മുംബൈ അനുവദിച്ചില്ല. ഇതോടെ നാലാം കിരീടം നേടി ചെന്നൈ കിങ്‌സിനെ വെട്ടി ഐ.പി.എല്ലിലെ രാജാക്കന്മാരായിരിക്കുകയാണ് രോഹിത് ശര്‍മയുടെ മുംബൈപ്പട.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐ.പി.എല്‍ ചാമ്പ്യന്മാരായിരിക്കുകയാണ് മുംബൈ. 2013, 2015, 2017 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് കിരീടമുയര്‍ത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴ് ഫൈനലുകളില്‍ നിന്ന് മൂന്ന് തവണ കിരീടമുയര്‍ത്തി. 2010, 2011, 2018 വര്‍ഷങ്ങളിലായിരുന്നു ചെന്നൈയുടെ കിരീട നേട്ടങ്ങള്‍. പന്ത്രണ്ടാം പതിപ്പില്‍ തന്നെ ഇത് നാലാം തവണയാണ് മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ പോരാടിയത്. കഴിഞ്ഞ മൂന്ന് തവണയും മുംബൈയ്ക്കായിരുന്നു ജയം. ഇപ്പോഴിതാ നാലാമത്തെ വിജയവും മുംബൈ നേടി ഐ.പി.എല്ലിലെ ആധിപത്യം സ്വന്തമാക്കിയിരിക്കുന്നു.
വലിയ പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഷെയ്ന്‍ വാട്‌സ് വിജയത്തോളം അടുപ്പിച്ചുവെങ്കിലും അവസാനം കൈവിടുകയായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീടമെന്ന മോഹം പൊലിഞ്ഞു.
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സോടെയാണ് മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. കിരോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പെര്‍ഫോമന്‍സാണ് മുംബൈയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
ഓപ്പണര്‍ ഡികോക്കും നായകന്‍ രോഹിത് ശര്‍മ്മയും ഫോമിലെത്തിയെങ്കിലും രോഹിത് 15 റണ്‍സെടുത്ത് പുറത്തായതോടെ മുംബൈയുടെ കിതപ്പ് തുടങ്ങി. പിന്നാലെ 29 റണ്‍സുമായി ഡികോക്കും പുറത്തായി. ഇതോടെ കളിയുടെ ആധിപത്യം ചെന്നൈയ്ക്കായി.
പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് 15 റണ്‍സും ഇഷാന്‍ കിഷന്‍ 23 റണ്‍സുമായി വഴങ്ങി. ക്രുണാല്‍ പാണ്ഡ്യ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ പൊള്ളാര്‍ഡ് വെടിക്കെട്ട് നടത്തുകയായിരുന്നു.. 25 പന്തില്‍ 41 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മൂന്ന് സിക്‌സും മൂന്ന് ഫോറും പൊള്ളാര്‍ഡ് അടിച്ചെടുത്തു.
ഹാര്‍ദ്ദിക് പാണ്ഡ്യ 16 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍, മിച്ചല്‍ മക്‌ക്ലെനഗനും സംപൂജ്യരായി മടങ്ങി. ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ്. ശാര്‍ദുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതുക്കെയായിരുന്നു തുടങ്ങിയത്. ഷെയ്ന്‍ വാട്‌സണും ഡുപ്ലസിസും ശ്രദ്ധയോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണു. 13 പന്തില്‍ 26 റണ്‍സുമായി ഡുപ്ലസിസ് കൂടാരം കയറി.
പിന്നീട് സുരേഷ് റെയ്‌ന കളത്തിലെത്തിയെങ്കിലും അധികം പിടിച്ച് നില്‍ക്കാനായില്ല. 14 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി റെയ്‌നയും മടങ്ങി. പിന്നീടെത്തിയ അമ്പാട്ടി റായുഡുവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. 4 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു റായുഡുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീടെത്തിയ നായകന്‍ ധോണിക്കും കാര്യമായ നേട്ടങ്ങളൊന്നും നേടാനായില്ല. എട്ട് പന്തില്‍ രണ്ട് റണ്‍സുമായി ധോനിയും മടങ്ങി. ഇതോടെ ചെന്നൈയുടെ വിജയ സാധ്യത അവസാനിച്ചു. എന്നാല്‍ പിന്നീട് ഷെയ്ന്‍ വാട്‌സണ്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചെന്നൈയെ വീണ്ടും വിജയത്തോടടുപ്പിച്ചു. 59 പന്തില്‍ നിന്ന് ഷെയ്ന്‍ വാട്‌സണ്‍ 80 റണ്‍സുമായി തിളങ്ങി നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."