കഠിനധ്വാനം ഫലം കണ്ടു; ഗണപത് സ്‌കൂള്‍ സംസ്ഥാനത്തെ മികച്ച സ്‌കൂള്‍
കോഴിക്കോട്: അസൗകര്യങ്ങള്‍ക്കിടയിലും നൂറില്‍ നൂറുമേനി വിജയത്തിളക്കത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ് ചാലപ്പുറം ഗവ.ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി നൂറുമേനി വിജയം കൊയ്ത സ്‌കൂളായി ഈ സര്‍ക്കാര്‍ വിദ്യാലയം.
ഇവിടെ 377 പെണ്‍കുട്ടികള്‍ പരീക്ഷ എഴുതി ഉന്നതപഠനത്തിന് യോഗ്യത നേടിയപ്പോള്‍ വിജയത്തിളക്കത്തിന് മാറ്റുകൂട്ടാനായി 33 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസും ലഭിച്ചു.
36 കുട്ടികള്‍ക്ക് ഒന്‍പത് എ പ്ലസും, 36 കുട്ടികള്‍ക്ക് എട്ട് എ പ്ലസും ലഭിച്ചു. വിജയരഹസ്യം ചോദിച്ചപ്പോള്‍ പ്രധാനാധ്യാപക ഭവാനി ടീച്ചറുടെ മുഖത്ത് തെളിഞ്ഞത് ഒരുവര്‍ഷത്തെ അധ്വാനം പങ്കുവയ്ക്കാനുള്ള ആവേശം. സ്‌കൂളിന്റെ വിജയ മന്ത്രം കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനം മാത്രമാണ്.
വിദ്യാര്‍ഥികളെ തരം തിരിച്ച് കൂടുതല്‍ ശ്രദ്ധ നല്‍കാനും, ഗൃഹ സന്ദര്‍ശനമടക്കമുള്ള തന്ത്രങ്ങള്‍ പയറ്റിയതും വിജയത്തിന് മാറ്റ് കൂട്ടിയെന്ന് ടീച്ചര്‍ പറയുന്നു.
വിജയാഘോഷത്തിനിടയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിജയത്തിന്റെ അവകാശികള്‍ അധ്യാപരാണെന്നു പറയുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ എന്ന പരിമിതിക്കുള്ളില്‍ നിന്നാണ് സംസ്ഥാനത്തെ മികച്ച വിജയം സ്‌കൂളിനെ തേടിയെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."