കണക്കില്‍ പിഴച്ച് ജില്ല; എ പ്ലസ് 2946 പേര്‍ക്ക് മാത്രം
കോഴിക്കോട്: വിവാദമായ കണക്ക് പരീക്ഷ ജില്ലയിലെ വിദ്യാര്‍ഥികളെയും ചതിച്ചു. രണ്ടു തവണ എഴുതേണ്ടി വന്ന കണക്കുപരീക്ഷയില്‍ എ പ്ലസ് നേടാന്‍ കഴിഞ്ഞത് 2946 പേര്‍ക്ക് മാത്രം.
വടകര വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 1007 പേര്‍ കണക്കില്‍ എ പ്ലസ് നേടിയപ്പോള്‍ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 952 വിദ്യാര്‍ഥികള്‍ക്കാണ് എ പ്ലസ്. താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും കണക്കില്‍ 987 പേരും എ പ്ലസ് നേടി. ജില്ലയില്‍ ഏറ്റവും കുടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലയാളത്തിലാണ്. 30814 വിദ്യാര്‍ഥികളാണ് മലയാളം രണ്ടാം പേപ്പറില്‍ എ പ്ലസ് നേടിയത്. മലയാളം ഒന്നാം പേപ്പറില്‍ 25726 പേര്‍ എ പ്ലസ് നേടി.
സോഷ്യല്‍ സയന്‍സില്‍ 9819 പേര്‍ക്കാണ് എ പ്ലസ്. ഇംഗ്ലീഷില്‍ 14654 പേര്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ ഹിന്ദിയില്‍ 15693 പേര്‍ക്കാണ് എ പ്ലസ്. ഫിസിക്‌സില്‍ 16867 പേരും കെമിസ്ട്രിയില്‍ 10791 പേരും ബയോളജിയില്‍ 16883 പേരും എ പ്ലസ് നേടി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 19593 പേര്‍ക്കുണ്ട് എ പ്ലസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."