പാഠപുസ്തകം കൊണ്ടുവന്നില്ല; അധ്യാപകന്‍ ദലിത് വിദ്യാര്‍ഥിയെ താക്കോല്‍ക്കൂട്ടം കൊണ്ടു മര്‍ദ്ദിച്ചു
കൊല്ലം: സ്‌കൂളില്‍ മലയാള പുസതകം കൊണ്ടുവരാത്തതിനു അധ്യപകന്‍ പത്താംക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ താക്കോല്‍ക്കൂട്ടംകൊണ്ടുമര്‍ദ്ദിച്ചു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ഗവ. എച്ച്.എച്ച്.എസ്.എസില്‍ ഇന്നലെ ഉച്ചക്ക് 12.30ന് ആയിരുന്നു സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥി കുലശേഖരപുരം കോട്ടക്കുപുറം ലക്ഷംവീട് കോളനിയില്‍ ഹരിദാസന്‍ - അനിതാകുമാരി ദമ്പതികളുടെ മകന്‍ ഹരിലാലിനാ(15)ണ് മര്‍ദ്ദനമേറ്റത്. സാരമായി പരുക്കേറ്റ ഹരിലാലിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണികണ്ഠന്‍ എന്ന അധ്യകപനാണ് മര്‍ദ്ദിച്ചെതെന്നു മാതാപിതാക്കള്‍ കരുനാഗപ്പള്ളി പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ അധ്യപകന്‍ മുന്‍പ് മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു കയ്യൊടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചു സ്‌കൂളിലെത്താറുണ്ടെന്നും പറയുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രതിയെ ബാലപീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."