ദക്ഷിണാഫ്രിക്കയില്‍ എ.എന്‍.സി വീണ്ടും അധികാരത്തില്‍
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) വീണ്ടും അധികാരത്തിലെത്തി. 1994നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണ് (57.5 ശതമാനം) ഇത്തവണ എ.എന്‍.സിക്ക് ലഭിച്ചത്. 2004ല്‍ 69 ശതമാനവും കഴിഞ്ഞ തവണ 2014ല്‍ 62 ശതമാനം വോട്ടും നേടിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്.
കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാണ് ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചത്. രാജ്യത്തെ അഴിമതിയിലും തൊഴിലില്ലായ്മയിലും യുവജനങ്ങള്‍ക്കുള്ള അമര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ജേക്കബ് സുമയ്ക്കു ശേഷം അധികാരത്തിലേറിയ സിറില്‍ റാമഫോസക്ക് പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയും ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമായിരുന്നു പ്രധാന ഉത്തരവാദിത്തം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയായിരിക്കും പ്രധാന ലക്ഷ്യമെന്നും അഴിമതിക്കെതിരേ പോരാടുമെന്നും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെസി ഡുവര്‍ട്ട് പറഞ്ഞു. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോവുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."