സഞ്ചരിക്കുന്ന റേഷന്‍കട ഫഌഗ് ഓഫ് ചെയ്തു
ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ കൈനകരിയിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍കട ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മഹാപ്രളയത്തില്‍ കുട്ടനാട്ടിലെ മുഴുവന്‍ റേഷന്‍ കടകളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ പ്രളയം ഏറെ ബാധിച്ച കൈനകരിയില്‍ രണ്ടു ബോട്ടുകളിലായി മൂന്ന് റേഷന്‍കടകള്‍ ആണ് പ്രവര്‍ത്തിക്കുക.
കേരളത്തില്‍ റേഷന്‍കടകളിലൂടെ ഇ-പോസ്് മെഷീനിലൂടെ 88 ശതമാനം കുടുംബങ്ങളില്‍ റേഷന്‍ എത്തിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യ റേഷന് പുറമേ അഞ്ച് കിലോഗ്രാം അരി കൂടി നല്‍കുന്നുണ്ട്. സംസ്ഥാനത്ത് 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി വീതം നല്‍കി കഴിഞ്ഞു. കഴിഞ്ഞമാസത്തെ റേഷന്‍ വിതരണത്തിന് ഈ മാസം എട്ട്‌വരെ സമയം നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നീട്ടിനല്‍കും.
കുട്ടനാട്ടില്‍ ഭക്ഷ്യക്ഷാമമില്ല. കേരളത്തിലെ എല്ലാ ദുരിത ബാധിത പ്രദേശത്തും ഫലപ്രദമായി ധാന്യവിതരണം നടക്കുന്നുണ്ട്. ആയിരക്കണക്കിന് ക്യാംപുകളില്‍ പരാതികള്‍ ഇല്ലാത്തവിധം ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുനല്‍കാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വെള്ളത്തില്‍ മുങ്ങിയ റേഷന്‍ കടകളിലെ മോശമായ ധാന്യങ്ങള്‍ നിയമപ്രകാരം നശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍ റേഷന്‍ കടയില്‍നിന്ന് റേഷന്‍ വാങ്ങാം.
കുട്ടനാട്ടിലെ 12 മാവേലി സ്റ്റോറുകളും വെള്ളത്തിലായി. ഈ സാഹചര്യത്തില്‍ രണ്ട് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ കൂടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സബ് കലക്ടര്‍ വി.ആര്‍ കൃ്ണതേജ, ജില്ലാ സപ്ലൈ ഓഫിസര്‍ ഹരിപ്രസാദ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. പാണ്ടിച്ചേരി ജട്ടി, കുട്ടമംഗലം, ചാവറ ഭവന്‍, ഭജനമഠം, വില്ലുവാര്‍ഡ്, പട്ടേല്‍ ജട്ടി എന്നിവടങ്ങളിലാണ് റേഷന്‍ വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."