HOME
DETAILS
MAL
കേന്ദ്രം കര്‍ഷകരെ ശത്രുക്കളായി കാണുന്നു: ഫ്രാന്‍സിസ് ജോര്‍ജ്
backup
May 05 2017 | 21:05 PM
ഇരിട്ടി: റബര്‍ നയത്തിലും നാണ്യ വിളകളുടെ കാര്യത്തിലും മറ്റു കാര്‍ഷിക വിഷയങ്ങളിലും കേന്ദ്രം കേരളത്തിലെ കര്‍ഷകരെ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നതെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കുന്നപ്പള്ളി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മാത്യു സ്റ്റീഫന്‍, എം.പി പോളി, എ.ജെ ജോസഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രൊഫ. ജോണ്‍ ജോസഫ്, സി.എസ് സെബാസ്റ്റ്യന്‍, ജേക്കബ് ചൂരനോലി, ജോസ് നരിമറ്റം, അന്നമ്മ അഗസ്റ്റിന്, അബ്രാഹം പാരിക്കാപ്പള്ളി, പൗലോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."