HOME
DETAILS
MAL
വാര്‍ഷികപദ്ധതി: വികസന സെമിനാര്‍ പൂര്‍ത്തിയാക്കണം
backup
May 05 2017 | 21:05 PM
കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി 15നകം വികസന സെമിനാര്‍ പൂര്‍ത്തിയാക്കണമെന്ന് ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ 30 പഞ്ചായത്തുകളും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും ഇരിട്ടി നഗരസഭയുമാണ് സെമിനാര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ധര്‍മ്മടം പഞ്ചായത്ത് പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന് തയാറാക്കിയതായും യോഗം അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഇടപെടല്‍ ശക്തമാക്കണം. 20നകം വാര്‍ഡ് ശുചീകരണം പൂര്‍ത്തിയാക്കണം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പിനു യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."