HOME
DETAILS
MAL
കൊവിഡ്: റേഷന്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: കൊവിഡ് കാല അതിജീവനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു. 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഡിസംബര്‍ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരി എല്ലാത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അവശ്യസാധനങ്ങളുള്‍പ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഒരുമയും സഹകരണവുമാണ് നാടിനാവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.തിലോത്തമന് അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ ആദ്യകിറ്റ് വിതരണം ചെയ്തു. ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15നകം മുഴുവന്‍ കാര്‍ഡുകള്‍ക്കും വിതരണം പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."