HOME
DETAILS
MAL
ഇടിഞ്ഞിടിഞ്ഞ് സ്വര്‍ണവില പരിഭ്രാന്തി, ആശ്വാസം
backup
September 25 2020 | 03:09 AM
സ്വന്തം ലേഖിക
കൊച്ചി: തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ 480 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. 80 രൂപ ഇടിഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,590 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ പവന് 1,440 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒന്നര മാസത്തിനിടെ വിലയിടിഞ്ഞത് പവന് 5,280 രൂപയും. ഇതോടെ, നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണം വാങ്ങിവെച്ചവര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. അതേസമയം, വിവാഹ ആവശ്യത്തിനും മറ്റും സ്വര്‍ണം വാങ്ങാനിരിക്കുന്ന ഇടത്തരക്കാര്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമായി മാറിയിട്ടുമുണ്ട്.
ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചത്. അന്ന് പവന് 42,000 രൂപയായിരുന്നു വില. പിന്നീട്, വില ഏറിയും കുറഞ്ഞും നിന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില തുടര്‍ച്ചയായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. പവന് 42,000 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് പടിപടിയായി ഇടിഞ്ഞ് 36,720 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. നേരത്തെ, 31.1 ഗ്രാം തൂക്കം വരുന്ന ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2,000 ഡോളര്‍ വരെ എത്തിയത് ഇപ്പോള്‍ 1,858 ഡോളറിക്കേ് കുറഞ്ഞിരിക്കുകയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലുണ്ടായിരുന്ന അനിശ്ചിതത്വമാണ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഇപ്പോള്‍, ഡോളര്‍ ശക്തി പ്രാപിക്കുന്നതും ഓഹരി വിപണിയില്‍ തിരിച്ചുവരവിന്റെ പ്രവണതകള്‍ കാണിക്കുന്നതുമാണ് വില കുറയുന്നതിന് കാരണം.
പുതിയ സാഹചര്യത്തെ ഭയന്ന് നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിക്കല്‍ പ്രവണത കാണിച്ചാല്‍ വില ഇനിയും കുറയുമെന്ന് വിപണി വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."