HOME
DETAILS
MAL
ഇന്ധനവില വര്‍ധനവിനെതിരേ പി.ടി മുനീറിന്റെ ഒറ്റയാള്‍ പ്രതിഷേധം
backup
September 05 2018 | 05:09 AM
കോഴിക്കോട്: ഇന്ധനവില വര്‍ധനവിനെതിരേ ഒറ്റയാള്‍ പ്രതിഷേധവുമായി യുവാവ്. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി പി.ടി മുനീര്‍ കൊട്ടപ്പുറമാണ് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.
ഇന്ധനവില വര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നും നോട്ട് നിരോധനം കൊണ്ട് വലഞ്ഞ നാട്ടുകാര്‍ക്ക് ഇരുട്ടടിയാണ് ഇന്ധനവില വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വലിയ വിമാനങ്ങള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നിലും മുനീര്‍ സമരം നടത്തിയിരുന്നു. രാവിലെ 11ന് തുടങ്ങിയ സമരം വൈകിട്ട് അഞ്ചിനാണ് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."