HOME
DETAILS
MAL
ബാവിക്കര തടയണ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍
backup
May 05 2017 | 22:05 PM
തിരുവനന്തപുരം: കാസര്‍കോട് ജില്ലയുടെ പൊതു ആവശ്യമെന്ന നിലയില്‍ ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നകാര്യം സര്‍ക്കാരിന്റെ പ്രഥമപരിഗണനയിലാണെന്നു മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. എന്‍.എ. നെല്ലിക്കുന്നിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2005ല്‍ ആരംഭിച്ച നിര്‍മാണത്തിന് 2.6 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നതെങ്കിലും 4.2 കോടി ഇതുവരെ ചെലവിട്ടു. പദ്ധതി ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. പുതിയ രൂപകല്പന അനുസരിച്ച് 27 കോടി ഉണ്ടായാലെ പദ്ധതി പൂര്‍ത്തിയാക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."