HOME
DETAILS
MAL
എല്ലാ തയാറെടുപ്പുകളും സ്വീകരിച്ചതായി കലക്ടര്‍
backup
September 05 2018 | 06:09 AM
കോഴിക്കോട്: എലിപ്പനി രോഗപ്രതിരോധത്തിനുള്ള അവലോകന യോഗം ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ചെളിവെള്ളത്തില്‍ ഇറങ്ങി തൊഴില്‍ ചെയ്യുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയജലത്തില്‍ ഇറങ്ങിയവരും വീട്ടില്‍ വെള്ളം കയറി ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാലിന്യ സംസ്‌കരണത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കൊതുകുജന്യ രോഗങ്ങളും ജലജന്യരോഗങ്ങളും വരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."