HOME
DETAILS
MAL
പികെ ശശി എം.എല്‍.എയ്ക്കെതിരായ ലൈംഗികാരോപണം: സ്വമേധയാ കേസെടുക്കില്ലെന്ന് വനിതാ കമ്മിഷന്
backup
September 05 2018 | 06:09 AM
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയ്ക്കെതിരായ ലൈംഗികാരോപണ വിഷയത്തില്‍ സ്വമേധയാ കേസെടുക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. അത്തരം സാഹചര്യം നിലവില്‍ ഇല്ല. യുവതി പരാതി നല്കിയാല് അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കുകയുള്ളു. യുവതിയ്ക്ക് പൊലിസില്‍ പരാതി നല്‍കാമായിരുന്നിട്ടും അത് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അത് പൊലിസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."