കരനെല്‍കൃഷിക്ക് നേതൃത്വം നല്‍കി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്‌കൂളിലെ വിദ്യാര്‍ഥികള്‍
തലയോലപ്പറമ്പ്: നെല്‍കൃഷി മുതിര്‍ന്നവര്‍ക്കുമാത്രമല്ല, കുട്ടികള്‍ക്കും സാധ്യമാകുമെന്നു തെളിയിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഇത്തരത്തില്‍ കര നെല്‍കൃഷിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൃഷി മറന്ന ഈ കാലഘട്ടത്തില്‍ മനസുവച്ചാല്‍ ആര്‍ക്കും നല്ല കര്‍ഷകരാകാം എന്നു തെളിയിക്കാനുള്ള ശ്രമത്തിലാണിവര്‍. പഠനത്തോടൊപ്പം കളിയും ചിരിയുമല്ല ഇനി ഇവര്‍ക്കുള്ളതു പ്രകൃതിയെ പഠിക്കുകകൂടിയാകും ഇവര്‍.
മുതിര്‍ന്നവരുടെ അധ്വാനത്തിന്റെ വില മനസിലാക്കി പഠിക്കാനുള്ള അവസരമായാകും പലരും ഇതിനെ കാണുന്നത്. പ്രകൃതിയോടിണങ്ങിയുള്ള പഠനം വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ ഉപകാരപ്പെടുമെന്ന വിശ്വാസത്തിലാണ് അധ്യാപകരും മാതാപിതാക്കളും. കൃഷിയെക്കുറിച്ചും കൃഷി രീതിയെക്കുറിച്ചും പുസ്തകത്തില്‍ നിന്നു മാത്രം പഠിച്ച തലമുറയില്‍ നിന്നും വ്യത്യസ്തരാവുകയാണിവര്‍.
എല്ലാം ചെയ്തു പഠിക്കുക ഒപ്പം നാടിന്റെ കൃഷി രീതിയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണിതിന് പിന്നില്‍. ഇന്നലെ കുട്ടികളുടെ നേതൃത്വത്തിലാരംഭിച്ച കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എയ്ക്ക് സ്വീകരണവും നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധര്‍മന്‍, എസ് സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസി മധുസൂദനനന്‍, ബിസ്മി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി ജ്യോതി, ഹെഡ്മാസ്റ്റര്‍ ടി.എം സുധാകരന്‍, പി.പി കലേശന്‍, അനി ചെള്ളാങ്കല്‍, എസ് ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."