എടവണ്ണപ്പാറ-അരീക്കോട് റോഡില്‍ യാത്രാ ദുരിതം
എടവണ്ണപ്പാറ: റോഡുകള്‍ തകര്‍ന്നു കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് നിലമ്പൂര്‍-സംസ്ഥാന പാതയിലെ എടവണ്ണപ്പാറ മുതല്‍ അരീക്കോട് വരെയുള്ള റോഡുകളിലൂടെയുള്ള യാത്ര പ്രയാസകരമാവുന്നു.
കാലപ്പഴക്കത്താല്‍ റോഡിന്റെ പല ഭാഗങ്ങളും നേരത്തെ തന്നെ തകര്‍ന്നിരുന്നു. ശക്തമായ മഴ കൂടി വന്നതിനാല്‍ റോഡിന്റെ പലയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. അരീക്കോട്,നിലമ്പൂര്‍, മഞ്ചേരി ഭാഗങ്ങളില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗികളെ കൊണ്ട് പോവാന്‍ ആശ്രയിക്കുന്ന ഈ റോഡിന്റെ തകര്‍ച്ച രോഗികള്‍ക്കും ഏറെ പ്രയാസമാവുന്നുണ്ട്.
ബദല്‍ റോഡായ അരീക്കോട് എരഞ്ഞിമാവ് റോഡും തകര്‍ന്നിരിക്കുകയാണ്. എടവണ്ണപ്പാറ ടൗണിനോട് ചേര്‍ന്നും പള്ളിപ്പടി, വെട്ടുപാറ, വാവൂര്, എടശ്ശേരിക്കടവ്, പൂങ്കുടി തുടങ്ങിയ സ്ഥലങ്ങളിലും രൂപപ്പെട്ട കുഴികള്‍ കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇരു ചക്ര വാഹനങ്ങളാണ് അധികവും പ്രയാസപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."