HOME
DETAILS

കിളിക്കല്ലിങ്ങല്‍ വളവില്‍ അപകടം തുടര്‍ക്കഥയാകുന്നു

  
backup
May 05 2017 | 22:05 PM

%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b2


അരീക്കോട്: കിളിക്കല്ലിങ്ങല്‍ വളവില്‍ അപകടം തുടര്‍ക്കഥയാവുന്നു. അരീക്കോട് - തിരുര്‍ക്കാട് സംസ്ഥാന പാതയില്‍ സൗത്ത് പുത്തലം കിളിക്കല്ലിങ്ങല്‍ വളവിലാണ് അപകടം പതിവായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രമായി പതിനാല് വാഹനങ്ങളാണിവിടെ അപകടത്തില്‍പ്പെട്ടത്.
കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒന്നിന് ഒരു ചരക്ക് ലോറിയും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി അരീക്കോട് പഞ്ചായത്തധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. അപകടം പതിവായ ഇവിടെ വേണ്ട രീതിയില്‍ സൂചനാ ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
രാത്രി കാലങ്ങളിലാണ് ഏറെയും അപകടം ഉണ്ടാവുന്നത് എന്നതിനാല്‍ പലര്‍ക്കും ചികത്സയും വൈകുകയാണ്. ഇതിന് പുറമെ പരിസര വാസികള്‍ ഏത് സമയവും അപകടം കാത്ത് കഴിയേണ്ട അവസ്ഥയിലുമാണ്.
റോഡിന്റെ വളവും കുത്തനെയുള്ള ഇറക്കവും ഒഴിവാക്കി റോഡ് നിര്‍മാണം നടത്തിയെങ്കില്‍ മാത്രമെ ഇവിടെ അപകടങ്ങള്‍ ഇല്ലാതാവുകയൊള്ളു. ഈ രീതിയില്‍ റോഡ് നിര്‍മാണത്തിന് ഭൂമി ആവശ്യമായി വന്നാല്‍ അതുമായി സഹകരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറാണെന്ന് വാര്‍ഡ് അംഗം ശിഹാബുദ്ധീന്‍ പാറക്കല്‍ സുപ്രഭാതത്തോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago