HOME
DETAILS

ടെന്‍ഡര്‍ നടപടി അട്ടിമറിച്ചെന്ന പരാതി ചര്‍ച്ചയ്‌ക്കെടുത്തില്ല: ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി

  
backup
July 23 2016 | 18:07 PM

%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf


ചങ്ങനാശേരി:നഗരസഭയുടെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിലും ടൂറിസം മേഖലയിലും ടെന്‍ഡര്‍ നടപടി അട്ടിമറിച്ചുവെന്ന പരാതി കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിക്ഷേതിച്ച്  ബി.ജെ.പി അംഗങ്ങള്‍ വോക്കൗട്ട് നടത്തി.
ചങ്ങനാശേരി നഗരസഭയില്‍ ഇന്നലെ ഉച്ചയ്ക്ക് 3 ന് ആരംഭിച്ച യൂണിയന്‍ കൗണ്‍സിലില്‍ നിന്നാണ് ബി.ജെ.പി അംഗങ്ങളായ എന്‍.പി കൃഷ്ണകുമാര്‍,ബിന്ദു വിജയകുമാര്‍,പ്രസന്നകുമാരി,രമാദേവി എന്നിവര്‍ വോക്കൗട്ട് നടത്തിയത്.കൗണ്‍സിലിന്റെ തുടക്കത്തില്‍ തന്നെ എന്‍.പി കൃഷിണകുമാര്‍ പ്രശ്‌നം  ഉന്നയിച്ചുവെങ്കിലും ചര്‍ച്ചക്കുളള അനുമതി ചെയര്‍മാന്‍ നല്‍കിയില്ല.തുടര്‍ന്ന ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപോകുകയായിരുന്നു.തുടര്‍ന്നു വിവിധ വിഷയങ്ങള്‍ കൗണ്‍സിലില്‍ അംഗീകാരമായി.
നഗരസഭയുടെ ഉടമസ്ഥതയിലുളള നമ്പര്‍ വണ്‍ ബസ് സ്റ്റാന്‍ഡിന്റ് സോക്ക് പിറ്റ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് അംഗമായ സാജന്‍ ഫ്രാന്‍സിസ് ആരോപണമുന്നയിച്ചു.നഗരസഭാ പരിധിയിലുളള എല്ലാ പാതയോരങ്ങളിലും ജംഗ്ഷനുകളിലും ദിശാബോര്‍ഡ് സ്ഥാപിക്കാന്‍ ഭരണാനുമതിയായി.പാലിയേറ്റാവ് മോനേജ്‌മെന്റ് കമ്മറ്റിയില്‍ അംഗങ്ങളായി രണ്ടു കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു.
നഗരസഭ മത്സ്യമാര്‍ക്കറ്റിലെ ജീര്‍ണ്ണിച്ച് അപകടാവസ്ഥയിലുളള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കൗണ്‍സിലില്‍ താരുമാനമായി.ഇതു സംബന്ധിച്ച് ചില കെട്ടിടങ്ങള്‍ക്ക് മേല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പൊളിച്ചു മാറ്റില്ലെന്നും തീരുമാനമായി .
പട്ടികവിഭാഗക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലുളള പരിശീലനം നല്‍കണമെന്നും  അതിനായി ആധുനിക സാങ്കേതിക വിദ്യയിലുളള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് അഡ്വ.പി.എസ് നസീര്‍ ആവശ്യപ്പെട്ടു.
ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ ആരംഭിക്കുവാനുളള റിലയന്‍സ് ഇന്‍ഫോ ലിമിറ്റഡിന്റ ആവശ്യം കൗണ്‍സില്‍ എകപക്ഷമായി തളളി.ചങ്ങനാശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ തുടക്കമിട്ട കുട്ടികളുടെ തിയറ്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പി.എ നസീര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago