ബാലഭാസ്‌കറിന്റെ മരണം; ഡ്രൈവറും മാനേജറും നുണപരിശോധനയ്ക്ക് ഹാജരായി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ ഡ്രൈവറും മാനേജറും നുണപരിശോധനയ്ക്ക് ഹാജരായി. അപകടത്തില്‍പ്പെട്ട ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍ പ്രകാശന്‍ തമ്പി എന്നിവരാണ് കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ ഹാജരായത്. ബാലഭാസ്‌കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്നാണ് അര്‍ജുന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി. എന്നാല്‍, ഇതിന് വിപരീതമായാണ് ബാലഭാസ്‌കറിന്റെ ഭാര്യ മൊഴിനല്‍കിയിരുന്നത്. ഇതില്‍ വ്യക്തതവരുത്താനാണ് അര്‍ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. ചെന്നൈയിലെയും ബംഗളൂരുവിലെയും പ്രത്യേകസംഘമാണ് നുണപരിശോധന നടത്തിയത്. ഇന്ന് കലാഭവന്‍ സോബി, വിഷ്ണുസോമസുന്ദരം എന്നിവരുടെ നുണപരിശോധന നടത്തും. അപകടസ്ഥലത്ത് സംശയമുളവാക്കുന്ന കാര്യങ്ങള്‍ നടന്നിരുന്നുവെന്ന് സോബി മൊഴിനല്‍കിയിരുന്നു. ഇതുസംബന്ധിച്ച് വ്യക്തതവരുത്താന്‍ നുണപരിശോധനയ്ക്ക് തയാറാണെന്നും സോബി നേരത്തെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പേരുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സിബി.ഐ ഇരുവര്‍ക്കും നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."