വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മോഡല്‍ സ്‌കൂളാക്കി മാറ്റണമെന്ന്
വൈക്കം: ജില്ലയില്‍ ഏറ്റവുമധികം വിദ്യാഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളായ വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മോഡല്‍ സ്‌കൂളാക്കി മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് ആവശ്യപ്പെട്ടു.
ഏകദേശം 14000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള സ്‌കൂളിലെ പ്രധാനകെട്ടിടം ബലക്ഷയം സംഭവിച്ച് അപകടഭീഷണി നേരിടുകയാണ്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ 1200 വിദ്യാര്‍ഥികളാണു പഠിക്കുന്നത്.
കൂടുതല്‍ ക്ലാസ് റൂമുകളും പഴക്കം ചെന്ന കെട്ടിത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ ഇപ്പോഴത്തെ അപകടാവസ്ഥ പരിഗണിച്ചും, പുതിയ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിച്ച് ജില്ലയിലെ ഹൈടെക് സ്‌കൂളാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനവും, ജില്ലാ പഞ്ചായത്ത് അംഗീകരിച്ച പ്രമേയവും നല്‍കിയതായി അഡ്വ. കെ.കെ രഞ്ജിത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."